എഡിറ്റര്‍
എഡിറ്റര്‍
ലോ ഫ്‌ളോര്‍ ബസിന്റെ ദീര്‍ഘ സര്‍വീസ്: കൊച്ചി മേയര്‍ കുത്തിയിരുപ്പ് സമരം നടത്തി
എഡിറ്റര്‍
Monday 19th November 2012 3:01pm

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് അനുവദിച്ച ലോ ഫ്‌ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസിന് വിനിയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് കൊച്ചി മേയര്‍ ടോണി ചമ്മിണി കുത്തിയിരിപ്പ് സമരം നടത്തി.

Ads By Google

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലാണ് മേയര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ജനറാം പദ്ധതി വഴി ലഭിച്ച ബസുകള്‍ ദീര്‍ഘദൂര സര്‍വ്വീസിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു സമരം.

കേന്ദ്ര നഗരമന്ത്രാലയം നഗരത്തിലെ സര്‍വീസുകള്‍ക്കായി അനുവദിച്ച ആറ് ബസുകളാണ് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വിനിയോഗിച്ചത്.

ബസുകളുടെ നടത്തിപ്പ് അവകാശം കെ.എസ്.ആര്‍.ടി.സിക്ക് ആണെങ്കിലും റൂട്ടുകള്‍ തീരുമാനിക്കേണ്ടത് നഗരസഭാ കൗണ്‍സില്‍ ആണ്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും കേന്ദ്ര നഗരവികസന സെക്രട്ടറിക്കും പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ ടോണി ചമ്മിണി പറഞ്ഞു.

ജനറാം പദ്ധതി വഴി ലഭിച്ച ബസുകളുടെ റൂട്ടുകള്‍ നഗരസഭയുമായി ആലോചിച്ച് വേണം നിശ്ചയിക്കാനെന്നും ഈ മാനദണ്ഡം ഇവിടെ പാലിച്ചിട്ടില്ലെന്നും മേയര്‍ ആരോപിച്ചു. ഡെപ്യൂട്ടി മേയര്‍ ഭദ്രയും കൗണ്‍സിലര്‍മാരും സമരത്തില്‍ പങ്കെടുത്തിരുന്നു.

Advertisement