കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പില്‍ വന്‍തോല്‍വി നേരിട്ടതോടെ സി പി ഐ എമ്മില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ തുടങ്ങി. മികച്ച വിജയം നേടുമെന്ന അമിത ആത്മവിശ്വാസമാണ് കൊച്ചിയില്‍ പാര്‍ട്ടിക്ക് വിനയായതെന്ന പ്രസ്താവനയുമായി മുന്‍കൊച്ചി മേയര്‍ മേഴ്‌സി വില്യംസ് രംഗത്തെത്തി.

താന്‍ നടത്തിയ വികസനപ്രവര്‍ത്തങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. വനിതാസ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലും പാര്‍ട്ടിക്ക് തെറ്റുപറ്റി. അമിത ആത്മവിശ്വാസവും ദീര്‍ഘവീക്ഷണമില്ലാഞ്ഞതും തിരിച്ചടിയായെന്നും മേഴ്‌സി വില്യംസ് അഭിപ്രായപ്പെട്ടു.

Subscribe Us: