കൊച്ചി: കളമശ്ശേരിയില്‍ പത്തടിപ്പാലത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി സ്വകാര്യ ബസ്സിലിടിച്ച് ഒരാള്‍ മരിച്ചു. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ്സിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ നില ഗുരുതമാണ്. പരിക്കേറ്റവരെ ആലുവയിലെയും കൊച്ചിയിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

കുടിവെള്ളവുമായി വരികയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട എതിരേ വന്ന ബസ്സിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരക്കുള്ള സമയമായതിനാല്‍ ബസ്സില്‍ ധാരാളം യാത്രക്കാരുണ്ടായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.