എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി കാത്തിരിക്കുന്നു ടെസ്റ്റ് വേദിക്കായി
എഡിറ്റര്‍
Thursday 17th January 2013 8:46am

കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കഴിഞ്ഞതിന് ശേഷം കൊച്ചിക്ക് പ്രതീക്ഷ ഇരട്ടിയാണ്. ഇനി ടെസറ്റ് മത്സരത്തിന് കൂടിയുളള വേദിയായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തെ പരിഗണിക്കണമെന്നതാണ് ആവശ്യം.

Ads By Google

ടീമുകളും താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം കൊച്ചി സ്റ്റേഡിയത്തേയും കൊച്ചിയിലെ ആരാധകരേയും ഒന്നടങ്കം അഭിനന്ദിച്ചതാണ്. ലോകത്തിലേക്കും വെച്ചും തന്നെ മികച്ച ആരാധരാണ് കേരളത്തിലേതെന്ന് പലരം സമ്മതിച്ചു.

ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കാന്‍ പറ്റിയ വിക്കറ്റും അന്തരീക്ഷവുമാണ് കൊച്ചിയിലേതെന്നായിരുന്നു ധോണിയുടെ കമന്റ്. ഇനി അത് എന്ന് പ്രാവര്‍ത്തികമാകുമെന്നാണ് ഇനി അറിയേണ്ടത്.

ലോകത്ത് ഇതുപോലുള്ള കാണികളെ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നു പറഞ്ഞ കമന്റേറ്റര്‍ നവജ്യോത് സിങ് സിദ്ദു ഇന്ത്യയെ ജയിപ്പിച്ചത് ഇവിടത്തെ കാണികളാണെന്നും അഭിപ്രായപ്പെട്ടു.

മുമ്പ് തിരുവനന്തപുരത്ത് രാജ്യാന്തര ഏകദിന മല്‍സരം നടന്നിട്ടുണ്ടെങ്കിലും കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തിലൂടെ ബി.സി.സി.ഐയുടെ രാജ്യാന്തര ക്രിക്കറ്റ് മല്‍സര വേദി പട്ടികയില്‍ കേരളവും ഇടം പിടിച്ചത് ഒന്നര പതിറ്റാണ്ട് മുമ്പാണ്. ഇതിനിടെ കൊച്ചിക്ക് അനുവദിച്ച എട്ട് രാജ്യാന്തര ഏകദിന മല്‍സരങ്ങളില്‍ ഏഴും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജയകരമായി ഇവിടെ സംഘടിപ്പിച്ചു.

രാജ്യാന്തര ഏകദിന മല്‍സരങ്ങളുടെയും ഐപിഎല്ലിന്റെയും മാത്രം പാരമ്പര്യമുള്ള  ഈ സ്‌റ്റേഡിയത്തിന് അഞ്ച് ദിവസത്തെ ടെസ്റ്റ് മല്‍സരങ്ങള്‍ നടത്താന്‍ പോന്ന സംവിധാനങ്ങളും ശേഷിയുമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അതുകൊണ്ടായില്ല. ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നിയോഗിക്കുന്ന വിദഗ്ധ സമിതി പരിശോധിച്ച് അംഗീകാരം നല്‍കണം. ഇതിനു ബി.സി.സി.ഐ ആണു ശുപാര്‍ശ ചെയ്യേണ്ടത്.

ശുപാര്‍ശ ചെയ്യുന്നതിനുമുണ്ട് മാനദണ്ഡങ്ങള്‍. അതാതു സംസ്ഥാനങ്ങളുടെ ക്രിക്കറ്റ് അസോസിയേഷനുകളുടെ ഉടമസ്ഥതയിലോ അധീനതയിലോ ഉള്ളതായിരിക്കണം സ്‌റ്റേഡിയമെന്നതാണു  മുഖ്യം.

കെസിഎയുടെ ഇടക്കൊച്ചിയിലെ സ്വന്തം സ്‌റ്റേഡിയം പദ്ധതി വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ഇപ്പോള്‍ കെ.സി.എ പാട്ടത്തിനെടുത്താണ് രാജ്യാന്തര മല്‍സരങ്ങള്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഇത് അഞ്ച് വര്‍ഷത്തേക്കാണ്.

സ്വന്തം സ്‌റ്റേഡിയം ഇല്ലെങ്കില്‍ ദീര്‍ഘകാല പാട്ടത്തിനെടുത്ത സ്‌റ്റേഡിയമെങ്കിലുമായിരിക്കണം എന്നാണു ബി.സി.സി.ഐ നിബന്ധന. 20 വര്‍ഷമെങ്കിലും പാട്ടത്തിനു കിട്ടിയിരിക്കണം. എന്നാലേ ടെസ്റ്റ് വേദിയായി പരിഗണിക്കുകയുള്ളൂ.

Advertisement