Categories

ഐ.പി.എല്‍ ടീം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി

umman-chandyതിരുവന്തപുരം: കേരളത്തിനു ഐ.പി.എല്‍. ക്രിക്കറ്റ് ടീം നഷ്ടമാകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഇക്കര്യത്തില്‍ സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വജ്രജൂബിലി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടക്കൊച്ചിയിലെ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതില്‍ കേന്ദ്ര നിലപാട് സംസ്ഥാനത്തിന് അനുകൂലമല്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുണ്ടായ പ്രതികൂല തീരുമാനം മാറ്റിയെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഐ.പി.എല്‍. വേദി പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ ഓരോ വ്യക്തിയും അഭിമാനം കൊണ്ടതാണ്. എന്നാല്‍ പിന്നീടുണ്ടായ ചില പ്രതിസന്ധികളെ തുടര്‍ന്ന് ഇപ്പോള്‍ വേദി നഷ്ടപ്പെടുമെന്നാണ് അറിയുന്നത്. അങ്ങനെയൊരു നഷ്ടം ഉണ്ടാകരുതെന്നാണു സര്‍ക്കാരിന്റെയും ആഗ്രഹം. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യും. ആവശ്യമെങ്കില്‍ ഐ.പി.എല്‍. ചെയര്‍മാന്‍ രാജീവ് ശുക്ലയുമായി ഇക്കാര്യത്തെക്കുറിച്ചു സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വിനൂപ് എസ്.മനോഹരന്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായ ടി.കെ മാധവ് എന്നിവര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ബെസ്റ്റ് അക്കാദമി ക്രിക്കറ്ററായി വിഷ്ണു എന്‍.ബാബു (ആണ്‍), ഹന്നാ എബ്രഹാം (പെണ്‍) എന്നിവരെ തെരഞ്ഞെടുത്തു.അസോസിയേഷന്റെ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുവനീര്‍ പ്രകാശനം ചെയ്തു.സംവിധായകന്‍ പ്രിയദര്‍ശന്‍, അസോസിയേഷന്‍ പ്രസിഡന്റ് ടി.ആര്‍. ബാലകൃഷ്ണന്‍, സെക്രട്ടറി ടി.സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

One Response to “ഐ.പി.എല്‍ ടീം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി”

  1. ajish

    ഇവിടുത്തെ ഏറ്റവും വലിയ പ്രോബ്ലം അതി വേഗം പരിഹരിച്ചു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.