കൊച്ചി: ഐ.പി.എല്‍ ടീമിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ശശിതരൂര്‍. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കൊച്ചി ഐ.പി.എല്‍ ടീമിന്റെ തലപ്പത്ത് വരേണ്ടത് ഒരു മാനേജ്‌മെന്റ് വിദഗ്ദനാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

കൊച്ചി ഐ.പി.എല്‍ ടീം ഉപേക്ഷിച്ചതായാണ് ഇന്നലെവരെ വന്ന വിവരങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച് റൊണ്‍ഡിവു കണ്‍സോര്‍ഷ്യം ബി.സി.സി.ഐക്ക് നല്‍കിയ കത്താണ് കൊച്ചി ഐ.പി.എല്ലില്‍ വീണ്ടും പ്രതീക്ഷനല്‍കിയത്.

ഇതിനെക്കുറിച്ചു ചര്‍ച്ച നടത്താനായി ബി.സി.സി.ഐ ഗവേര്‍ണിംഗ് കമ്മിറ്റി യോഗം നാഗ്പൂരില്‍ നടക്കുകയാണ്. ടീമുടമസ്ഥര്‍ ഹാജരാക്കിയ രേഖകള്‍ ബി.സി.സി യോഗത്തില്‍ പരിശോധിക്കും.