കൊച്ചി: ഐ.പി.എല്‍ ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഡിസംബര്‍ അഞ്ചിലേക്കുമാറ്റി. ഐ.പി.എല്‍ ടീമുടമസ്ഥര്‍ മുന്നോട്ട വച്ച ഓഹരിഘടനയെക്കുറിച്ച് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നതിനാലാണ് തീരുമാനം.

കൊച്ചി ഐ.പി.എല്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നവംബര്‍ 28 വരെ ബി.സി.സി.ഐ സമയം നല്‍കിയിരുന്നു. എന്നാല്‍ ടീമുടമകള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം കൊച്ചി ടീം ഏറെക്കുറെ ഉപേക്ഷിച്ച മട്ടായിരുന്നു.

എന്നാല്‍ ടീമിലെ പ്രതിസന്ധികള്‍ പരിഹരിച്ചു എന്നറിയിച്ച് റൊണ്‍ഡിവു കണ്‍സോര്‍ഷ്യം ബി.സി.സി.ഐക്ക് അയച്ച കത്താണ് പ്രതീക്ഷയായത്. റൊണ്‍ഡിവുവിന്റെ കൈവശമുള്ള 25% വിയര്‍പ്പോഹരി 10% മായി കുറയ്ക്കാന്‍ തയ്യാറായതാണ് പ്രതിസന്ധി തീര്‍ത്തത്.