Categories

Headlines

കൊച്ചിയില്‍ കൊമ്പന്‍മാര്‍ക്ക് വീണ്ടും കാലിടറി

കൊച്ചി: ഐപിഎല്ലില്‍ സ്വന്തം ഗ്രൗണ്ടിലും കൊച്ചി ടസ്‌കേഴ്‌സിന് പരാജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ 158 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊച്ചി ബാറ്റിംഗില്‍ വീണ്ടും നിരാശപ്പെടുത്തി. 38 റണ്‍സിനാണ് ടസ്‌കേഴ്‌സിനെ ഡല്‍ഹി കീഴടക്കിയത്.

കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാംതോല്‍വിയാണിത് . തുടക്കം മുതല്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കൊച്ചിയെ രവീന്ദ്ര ജഡേജയും ഹോഡ്ജും ഒരു ഘട്ടത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 119 റണ്‍സിന് കൊച്ചിയുടെ സ്‌കോര്‍ ബോര്‍ഡ് നിലച്ചു.

തുടക്കത്തില്‍ തന്നെ മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായതോടെ കൊച്ചി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഓപ്പണര്‍മാരായ മക്കല്ലം ഏഴ് റണ്‍സിനും ക്ലിഞ്ചര്‍ റണ്ട് റണ്‍സിനും പുറത്തായപ്പോള്‍ തുടര്‍ന്നെത്തിയവരും അതേ പാതയിലായിരുന്നു. പാര്‍ഥിവ് പട്ടേല്‍ ഒരു റണ്‍സെടുത്ത് കൂടാരം കയറി. തുടര്‍ന്നെത്തിയ ജയവര്‍ധനെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വ്യക്തിഗത സ്‌കോര്‍ 18 റണ്‍സില്‍ നില്‍ക്കേ അഗാര്‍ക്കറുടെ പന്തില്‍ സേവാഗ് ജയവര്‍ധനെയേ പിടികൂടി.

31 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് കൊച്ചിയുടെ ടോപ് സ്‌കോറര്‍. ബ്രാഡ് ഹോഡ്ജ് 27 റണ്‍സും ബാലചന്ദ്ര അഖില്‍ 13 റണ്‍സും വിനയ് കുമാര്‍ 11 റണ്‍സുമെടുത്തു. രമേശ് പവാറും ശ്രീശാന്തും പൂജ്യരായി മടങ്ങി. 18.5 ഓവറില്‍ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയം സമ്മതിച്ച് കൊച്ചി കെട്ട്‌കെട്ടാന്‍ ഒരുങ്ങുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞ ശ്രീശാന്ത് 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു മെയ്ഡന്‍ ഓവറും ശ്രീയുടെ സ്‌പെല്ലില്‍ ഉള്‍പ്പെടും.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി സേവാഗിന്റെ പ്രകടനത്തിലാണ് ഭദ്രമായ നിലയിലെത്തിയത്. 80 റണ്‍സെടുത്ത സേവാഗാണ് ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി യോഗേഷ് നാഗര്‍ 22 റണ്‍സും ട്രാവീസ് ബര്‍ട്ട് 20 റണ്‍സും ഇര്‍ഫാന്‍ പഠാന്‍ 10 റണ്‍സും നേടി. മോര്‍ക്കലും വാര്‍ഡര്‍ മെര്‍വേയും ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇര്‍ഫാന്‍ പഠാനും അജിത് അഗാര്‍ക്കറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി.

പഴുതുകളടക്കാന്‍ കഴിയാത്ത കൊച്ചിക്ക് അധിക റണ്ണൊഴുക്ക് തടയാന്‍ ഇന്നും ആയില്ല. 16 റണ്‍സാണ് എക്‌സ്ട്രാകളിലൂടെ കൊച്ചിയുടെ ബൗളര്‍മാരുടെ സംഭാവന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ