എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ ഡ്രോണ്‍ വിമാനം തകര്‍ന്നുവീണു; ഒഴിവായത് വന്‍ദുരന്തം
എഡിറ്റര്‍
Tuesday 21st November 2017 11:27am


കൊച്ചി: കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു. ഇന്ന് ഇന്ന് രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍ തകര്‍ന്നുവീണത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താനിരിക്കെയാണ് അപകടം. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു.

നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച പറത്തുന്ന വിമാനം തകര്‍ന്നുവീണത്. വന്‍ദുരന്തമാണ് ഒഴിവായത്.

Advertisement