എഡിറ്റര്‍
എഡിറ്റര്‍
അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ചിറ്റിലപ്പിള്ളി കണ്ടക്ടറാകുന്നു
എഡിറ്റര്‍
Wednesday 28th March 2012 11:23am

അവയവദാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമല്ല പാലിക്കാനും ചിറ്റിലപ്പിള്ളിയ്ക്കറിയാം. വൃക്കദാനം ചെയ്ത് ചിറ്റിലപ്പിള്ളി അത് മുമ്പേ തന്നെ തെളിയിച്ചതാണ്. ഇപ്പോഴിതാ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ മറ്റൊരു ശ്രമത്തിന് ചിറ്റിലപ്പിള്ളി ഒരുങ്ങുകയാണ്.

അവയവദാനത്തെക്കുറിച്ച് ബോധവത്കരിക്കുന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ചിറ്റിലപ്പിള്ളി വീണ്ടും തന്റെ പ്രതിബദ്ധത തെളിയിക്കുന്നത്. ചിത്രത്തില്‍ കണ്ടക്ടറുടെ വേഷമാണ് കൊച്ചൗസേപ്പ് ചെയ്യുന്നത്. മരണാനന്തരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

എ.എം ആരീഫ് എം.എല്‍.എ, കവിയൂര്‍ പൊന്നമ്മ, ടേബിള്‍ ടെന്നീസ് താരം മറിയാ റോണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചേര്‍ത്തല സ്വദേശിയ ജോയി.കെ മാത്യുവാണ് സംവിധായകന്‍. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ബസ് യാത്രയ്ക്കിടയിലെ ചില സംഭവങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് ജോയി. കെ മാത്യു പറഞ്ഞു.

ചേര്‍ത്തലയിലെ ആശുപത്രിക്കു മുന്നില്‍ നിന്ന് ബസില്‍ യാത്രക്കാരായി അമ്മയും മകനും കയറുന്നതും തുടര്‍ന്ന് ബസിലെ സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ടെലിവിഷനിലൂടെയും തിയ്യേറ്ററുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Advertisement