എഡിറ്റര്‍
എഡിറ്റര്‍
വിസ്മയ മാക്‌സിലും ചിത്രാഞ്ജലിയിലും രജനിയുടെ കൊച്ചടിയാന്‍
എഡിറ്റര്‍
Sunday 22nd April 2012 3:04pm

നായകനാവുന്ന കൊച്ചടിയാന്റെ ചിത്രീകരണം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ സ്റ്റുഡിയോയില്‍. കൊച്ചടിയാന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിസ്മയ സ്റ്റുഡിയോ ഉപയോഗിക്കുക.

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിക്കും. രജനികാന്തും ദീപിക പദുക്കോണും അഭിനയിക്കുന്ന ഗാനരംഗം ഇവിടെയാണ് ചിത്രീകരിക്കുക.

ഹൈ ടെക് സൗകര്യങ്ങളുള്ള പൈന്‍വുഡ് സ്റ്റുഡിയോയിലെ ചിത്രീകരണത്തിന് ശേഷം വിസ്മയ മാക്‌സില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസറായ മുരളി മനോഹര്‍ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനിമേഷന്‍ സൗകര്യങ്ങളാണ് വിസ്മയയില്‍ ഉള്ളതെന്നും ഇതിനാലാണ് തങ്ങളിവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വന്‍സുരക്ഷാ സൗകര്യങ്ങളോടെയാണ് രജനിയെയും ദീപികയെയും തിരുവനന്തപുരത്തെത്തിച്ചത്. ബോഡിഗാര്‍ഡുകളൊരുക്കിയ സുരക്ഷാവലയങ്ങള്‍ ഭേദിച്ച് ആരാധകര്‍ക്ക് ഇവരുടെ അടുക്കല്‍ എത്താനാവില്ല. ഷൂട്ടിങിന്റെ ഇടവേളകളില്‍ കാരവാനില്‍ കഴിയുന്ന രജനി മാധ്യമപ്രവര്‍ത്തകരെപ്പോലും കാണാന്‍ തയാറായിട്ടില്ല.

ഇതുമാത്രമല്ല, വിസ്മയയിലെ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് പോലും കൊച്ചടിയാന്റെ സംവിധായിക ഐശ്വര്യ വിലക്കിയിട്ടുണ്ട്.

കൊച്ചടിയാന്‍ കേരളത്തിലെ ഷൂട്ടിങ് ഈയാഴ്ച തന്നെ തീരും. ഇതിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തമിഴിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി സെപ്റ്റംബറില്‍ ചിത്രം തിയറ്ററുകളിലെത്തും.

Advertisement