എഡിറ്റര്‍
എഡിറ്റര്‍
കൊച്ചടിയാന്‍ പൊങ്കലിന്
എഡിറ്റര്‍
Saturday 13th October 2012 2:56pm

ആരാധകര്‍ക്കുള്ള സ്റ്റൈല്‍ മന്നന്റെ പിറന്നാള്‍ സമ്മാനമായി കൊച്ചടിയാന്‍ എത്തില്ല. രജനീകാന്ത് നായകനാകുന്ന കൊച്ചടിയാന്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ഡിസംബര്‍ 12 ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍.

എന്നാല്‍ ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ പുറത്തിറങ്ങൂ എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

Ads By Google

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണം. പൂര്‍ണമായും 3ഡി ഫോര്‍മാറ്റിലെത്തുന്ന ചിത്രമാണ് കൊച്ചടിയാന്‍.

തമിഴില്‍ കൂടാതെ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ദീപികാ പദുകോണാണ് ചിത്രത്തിലെ നായിക. സിനിമയുടെ പ്രധാനഭാഗങ്ങള്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും ചിത്രീകരിച്ചിരുന്നു. രജനീകാന്തും ദീപികാ പദുകോണും അഭിനയിക്കുന്ന ഗാനരംഗമാണ് ഇവിടെ ചിത്രീകരിച്ചത്.

Advertisement