എഡിറ്റര്‍
എഡിറ്റര്‍
‘സെന്‍കുമാറിനെ പിണറായി മാറ്റിയത് സംഘപരിവാര്‍ ബന്ധം കൊണ്ടല്ല; ബെഹറയുടെ നിയമനം അദ്ദേഹം മതേതരമായതു കൊണ്ടുമല്ല.’; ഇടതുപക്ഷം മതേതര മഹാസഖ്യത്തിന്റെ അനിവാര്യ ഭാഗവുമെന്നും കെ.എന്‍.എ ഖാദര്‍
എഡിറ്റര്‍
Sunday 9th July 2017 6:19pm

കോഴിക്കോട്: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന മുസ് ലിം ലീഗ് നേതാവും അഭിഭാഷകനുമായ കെ.എന്‍.എ ഖാദര്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.’ പിണറായി മുണ്ടുടുത്ത മോഡി എന്നു ചിലര്‍ പ്രചരിപ്പിച്ചിരുന്നു .അത്തരം അഭിപ്രായം എനിക്കില്ല. എങ്കിലും സെന്‍കുമാറിനെ അദ്ദേഹം മാറ്റിയത് സംഘപരിവാര്‍ ബന്ധം കൊണ്ടല്ല. ബെഹറയുടെ നിയമനം അദ്ദേഹം മതേതരമായതു കൊണ്ടുമല്ല.’ എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

സെന്‍കുമാര്‍ കേന്ദ്ര സര്‍ക്കാരിനെയും ഭരണകക്ഷിയേയും വശത്താക്കി വലിയ സ്വപ്നങ്ങള്‍ കാണുകയാണ്. മികച്ച തസ്തികകള്‍ കൊതിച്ചു പറയുന്നതാണ്. ആര്‍ക്കും മുസ്‌ലിം വിരുദ്ധത പറഞ്ഞ് വല്ലതും നേടാം. കാലം അതാണ്. നമ്മുടെ കയ്യില്‍ അദ്ദേഹത്തെ തൃപ്തമാക്കാന്‍ ഒന്നുംകൊടുക്കാനില്ലല്ലോ. എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Also Read:  ‘ആ കാക്കിക്കുപ്പായത്തിനുള്ളില്‍ ഒരു ദേശസ്‌നേഹിയുണ്ടായിരുന്നു, ഒരു ആര്‍.എസ്.എസ് കാമുകനുണ്ടായിരുന്നു’; സെന്‍കുമാറിനെ നിറുത്തി പൊരിച്ച് സോഷ്യല്‍ മീഡിയ 


ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയിരിക്കുന്നത്.

മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement