കൊച്ചി: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായെ സ്വീകരിക്കാന്‍ കൊച്ചി മെട്രോയുടെ തൂണുകളില്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ പതാകകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍). പതാകകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉടന്‍ അഴിച്ചു മാറ്റിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എം.ആര്‍.എല്‍ ബി.ജെ.പി നേതാക്കളെ അറിയിച്ചു.


Also Read: ‘ഞങ്ങള്‍ക്ക് നീതി വേണം’; അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിനെതിരെയുള്ള വിദ്യാര്‍ത്ഥിനികളുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു; നഗരഹൃദയത്തില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി എ.എ.പി


അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി മെട്രോ കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം ബി.ജെ.പിയുടെ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് കെ.എം.ആര്‍.എല്‍ രംഗത്തെത്തിയിരിക്കുന്നത്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കുക, എന്‍.ഡി.എ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്.


Don’t Miss: ‘ആപ്പിള്‍ വാച്ച്, മോണ്ട് ബ്ലാങ്ക് പേന…’; ആഡംബര ജീവിതം നയിച്ച രാജ്യസഭാ എം.പിയെ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു


സംഘപരിവാറിനു പുറത്തുള്ള പ്രമുഖരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി ചിലരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സാംസ്‌കാരിക നായകര്‍, മതസമുദായ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ പ്രത്യേക ക്ഷണിച്ച് കൂടിക്കാഴ്ച നടത്തും. ബൂത്തുതല പ്രവര്‍ത്തകരുമായി ആശയ വിനിമയം, ദളിതര്‍ക്കൊാപ്പം ഭക്ഷണം, ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് അമിത് ഷായുടെ സംസ്ഥാനത്തെ മറ്റ് പരിപാടികള്‍.