എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ ഭിന്നിപ്പിക്കുണ്ടാക്കാമെന്ന് ആരും കരുതേണ്ട: അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും കെ.എം മാണി
എഡിറ്റര്‍
Sunday 7th May 2017 11:58am

തിരുവനന്തപുരം: പാര്‍ട്ടിയില്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പിക്കുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി.

അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും കെ.എം മാണി പറഞ്ഞു.

പാര്‍ട്ടില്‍ അഭിപ്രായ വ്യത്യാസമില്ല. പാര്‍ട്ടില്‍ ഭിന്നത ഉണ്ടാക്കാന്‍ ആരുവിചാരിച്ചാലും കഴിയില്ല. നാളത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം തര്‍ക്ക വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും മാണി പറഞ്ഞു.

എം.എല്‍.എമാരും കെ.എം.മാണിയും ജോസ് കെ.മാണിയും നേരിട്ടു കണ്ട് അഭ്യര്‍ഥിച്ചത് കാരണം കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി ഇന്നലെ രാജി പിന്‍വലിച്ചിരുന്നു.

ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് നടത്തിയ അട്ടിമറി താനറിയാതെയാണെന്നും അതു പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടത്താതെയാണെന്നും സൂചിപ്പിച്ചായിരുന്നു ഇ.ജെ.ആഗസ്തി രാജിവച്ചത്.


Dont Miss അക്ഷയ് കുമാറിന്റെ മുന്നില്‍ റഫ് ആന്‍ഡ് ടഫിന്റെ പരസ്യം വരെ എടുത്തിട്ടലക്കി; അതോടെ അങ്ങേര് ഫ്‌ളാറ്റ്; ദേശീയ അവാര്‍ഡ് അനുഭവം പങ്കുവെച്ച് സുരഭി 


പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കെ.എം.മാണിയുടെ വസതിയില്‍ കൂടിയ എംഎല്‍എമാരുടെ യോഗത്തില്‍ നിന്നു പിജെ.ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നിരുന്നു. മാണിയുടെ വീട്ടിലേക്കു വൈകിയെത്തിയ സി.എഫ്.തോമസ് പാര്‍ട്ടിയുടെ നിലപാടില്‍ പൊട്ടിത്തെറിച്ചു. 20 മിനിട്ട് സംസാരിച്ച അദ്ദേഹം ഇ.ജെ.ആഗസ്തി രാജിവയ്‌ക്കേണ്ട സാഹചര്യം പാര്‍ട്ടിയില്‍ ചിലര്‍ ഉണ്ടാക്കിയതാണെന്നും തെറ്റുതിരുത്തി പാര്‍ട്ടി അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും നിലപാടെടുത്തു.

ഇടതുപാളയത്തിലേക്കു പോകാന്‍ തയാറല്ലെന്ന അഭിപ്രായവും സി.എഫ്.തോമസ് ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പങ്കുവച്ചു. തുടര്‍ന്നു സംസാരിച്ച കെ.എം.മാണി ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്നു പറഞ്ഞിരുന്നു.

Advertisement