എഡിറ്റര്‍
എഡിറ്റര്‍
കെ.എം.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കോഴിക്കോട് ജില്ലാ തല ക്യാമ്പയിന് തുടക്കം
എഡിറ്റര്‍
Thursday 27th September 2012 4:23pm

മനാമ: ബഹറൈന്‍ കെ.എം.സി.സി 2012-2014 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ജില്ലാ തല ക്യാമ്പയിന് മനാമയില്‍ തുടക്കമായി.

Ads By Google

ചടങ്ങ് എസ്. വി ജലീല്‍ ഉദ്ഘാടനം ചെയ്തു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ആദ്യ മെമ്പര്‍ഷിപ്പ് നാദാപുരം മണ്ഡലത്തില്‍ നാസര്‍ ഹാജി പുളിയാവിന് നല്‍കിക്കൊണ്ട് ജില്ലാ പ്രസിഡന്റ് അലി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ടി.അന്തുമാന്‍, ഫരീദ അബ്ദുറഹ്മാന്‍ ഹാജി, കളത്തില്‍ മുസ്തഫ, ടി.പി മുഹമ്മദലി,ഇ.പി മഹ്മൂദ് ഹാജി, മുഹമ്മദ് കൊട്ടാരത്തില്‍, ഹമീദ് അയനിക്കാട് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. എ.ഡി ഫൈസല്‍ സ്വാഗതവും സൂഫി ജീലാനി നന്ദിയും പറഞ്ഞു.

Advertisement