എഡിറ്റര്‍
എഡിറ്റര്‍
കെ.എം.സി.സി ഇ. അഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന്
എഡിറ്റര്‍
Friday 10th February 2017 1:01pm

e-ahammed

മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും ഇന്ന് (10217വെള്ളിയാഴ്ച) ജുമുഅ നമസ്‌കാരാനന്തരം 12.45ന് മനാമയിലെ കെ.എം.സിസി ആസ്ഥാനത്ത് നടക്കും.
അനുസ്മരണ ചടങ്ങ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂത്ത മകനും പണ്ഢിതനും നിരവധി സ്ഥാപനങ്ങളുടെ സാരഥിയുമായ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

തന്റെ ജീവിതാവസാനം വരെ മലപ്പുറത്തുനിന്ന് ജനവിധി തേടുകയും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുകയും ചെയ്ത ഇ.അഹമ്മദ് സാഹിബിന് വേണ്ടി തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എസ്.വൈ.എസ് നേതാവും പ്രമുഖ വാഗ്മിയുമായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും. കെ.എം.സിസി ബഹ്‌റൈന്‍ സ്റ്റേറ്റ്-ജില്ലാ-ഏരിയാ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

Advertisement