ജിദ്ദ: മലയാളക്കരയെ ഹരിതാഭമാക്കിയ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആരവം ജിദ്ദയിലും അല തല്ലി. മുസ്ലിം ലിഗിന്റെ അഭൂതപൂര്‍ണ്ണമായ വിജയം കെ. എം. സി. സി പ്രവര്‍ത്തകര്‍ ജിദ്ദയില്‍ ആഘോഷമാക്കി. ഫലപ്രഖ്യപനം അവധി ദിവസമായത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വെള്ളിയാഴ്ച്ച രാവിലെ തന്നെ ശറഫിയായുടെ വിവിധ കേന്ദ്രങ്ങളില്‍ തെരെഞ്ഞെടുപ്പ് അവലോകനങ്ങളും, ഫലപ്രഖ്യപനങ്ങളുടെ തല്‍സമയം വീക്ഷിക്കുന്നതില്പമായി ഒത്തു ചേര്‍ന്നു. കെ.എം.സി.സി പ്രവര്‍ത്തകര്‍ ശറഫിയയുടെ പലഭാഗത്തും മധുര പലഹാരങ്ങളും പച്ച പായസവും വിതരണം ചെയ്ത് പ്രദേശത്തെ ഹരിതാഭമാക്കി. ഒരു വേള നാടിനെ അല്പസ്മരിപ്പിക്കുന്ന വിജയാഘോഷ പരിപാടികളായിരുന്നു അരങ്ങേറിയത്. വഴിയാത്രക്കാരും വാഹനക്കാരും ഒരു പോലെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.
kmcc
വൈകുന്നേരം ശറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പരിപാടിയില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ പങ്ക് ചേര്‍ന്നു. കെ. എം. സി. സി ശറഫിയ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ് സ്ഥാനാര്‍ത്ഥികളുടെ വിശിഷ്യാ മുസ്ലിം ലീഗ് സാമാജികരുടെ വിജയത്തില്പ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് കെ. പി. മുഹമ്മദ് കുട്ടി അനുമോദിച്ചു. നാട്ടില്‍ നിന്നും ടെലിഫോണ്‍ വഴി ചടങ്ങിനെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം. ശറഫിയ കമ്മറ്റി പ്രസിഡന്റ് പി.ടി. എ നാസര്‍ അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, അബൂബക്കര്‍ അരിമ്പ്ര, ഉസ്മാന്‍ വളപുരം, മുസ്തഫ വി. പി., പഴേരി കുഞ്ഞുമുഹമ്മദ്, എന്‍. മുഹമ്മദ് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളില്‍ കോര്‍ത്ത രാഷ്ട്രീയ ഇശലുകള്‍ സദസ്സിന് ആവേശം പകര്‍ന്നു. ശിഹാബ് കോഴിക്കോടിന്റെ ചടുലമായ വിവര്‍ത്തനങ്ങള്‍ക്കൊപ്പം ജിദ്ദയിലെ പ്രമുഖ ഗായകരായ മുഹമ്മദ് കുട്ടി അരിമ്പ്ര, ഗഫൂര്‍ കുറ്റിയാടി, ഹബീബ് വളമംഗലം, ശബാന സലീം, സലീം ഇടയന്നൂര്‍, അബ്‌റാര്‍, നാദിര്‍ഷാ, മുസ്തഫ കുന്നുംപുറം, ഫൈസല്‍ പി.ടി തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. റഷീദ് വാഴക്കാട് സ്വാഗതം പറഞ്ഞു. ബാവ അരിമ്പ്ര, നാസര്‍ വാവൂര്‍, മമ്മദ് കാടപ്പടി, അബ്ബാസ് മുസ്ല്യാരങ്ങാടി, ഹംസക്കുട്ടി, ജലീല്‍ പുതിയങ്ങാടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.