എഡിറ്റര്‍
എഡിറ്റര്‍
പശുവിനെ പോലും ഹിംസ്രജന്തുവാക്കി വര്‍ഗീയ വ്യാപാരം കൊഴുപ്പിക്കുന്ന പിശാചുക്കളാണ് ഇന്ദ്രപ്രസ്ഥത്തില്‍; കെ.എം ഷാജി
എഡിറ്റര്‍
Monday 3rd July 2017 10:07am

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. പശുവെന്ന സാധു മൃഗത്തെപ്പോലും ഹിംസ്രജന്തുവാക്കി വര്‍ഗീയ വ്യാപാരം കൊഴുപ്പിക്കുന്ന പിശാചുക്കളാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നതെന്നും പശു എന്നത് രാജ്യത്തെ മുസ്‌ലിംകളെയും ദളിതനെയും മറ്റിതര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഭയത്തിന്റെ, മരണം വിതക്കുന്ന ഒരാവരണമായി മാറിയിരിക്കുന്നെന്നും കെ.എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പശുവിന്റെ പേരില്‍ ദിനം പ്രതി മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും ആള്‍ക്കൂട്ടത്തിന്റെ ഇത്തരം ‘മോബ് ലോ’മുന്‍പും ഉണ്ടായിട്ടുണ്ടെന്ന ലഘുവത്ക്കരണമാണ് ഇപ്പോഴും അമിത് ഷാ നടത്തിയത്. അഭംഗുരം അത് തുടരുക തന്നെ ചെയ്യുമെന്നാണ് അയാള്‍ കൃത്യമായും ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്.


Dont Miss ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും; മൊഴികളില്‍ വൈരുദ്ധ്യം


ഗോള്‍വാക്കറിന്റെയും ഹെഡ്‌ഗേവാറിന്റെയും സവര്‍ക്കറുടെയും ഇങ്ങേയറ്റത്തു ദീന്‍ ദയാല്‍ ഉപാധ്യായയുടേയുമൊക്കെ അരുമ സന്താനങ്ങള്‍ക്ക് മരണത്തിന്റെ വാണിക്കുകള്‍ എന്ന പേരിനോളം ചേരുന്ന മറ്റൊരു പേരില്ല എന്നതാണ് വ്യക്തമാകുന്ന സത്യമെന്നും കെ.എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പശു എന്നത് രാജ്യത്തെ മുസ്ലിംകളെ,ദളിതനെ,മറ്റിതര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം,ഭയത്തിന്റെ,മരണം വിതക്കുന്ന ഒരാവരണമായി മാറിയിരിക്കുന്നു!പശുവെന്ന സാധു മൃഗത്തെപ്പോലും ഹിംസ്രജന്തുവാക്കി വര്‍ഗീയ വ്യാപാരം കൊഴുപ്പിക്കുന്ന പിശാചുക്കളാണ് ഇന്ദ്രപ്രസ്ഥത്തില്‍!

പശുവിന്റെ പേരില്‍ ദിനം പ്രതി മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും ആള്‍ക്കൂട്ടത്തിന്റെ ഇത്തരം ‘മോബ് ലോ’മുന്‍പും ഉണ്ടായിട്ടുണ്ടെന്ന ലഘുവത്ക്കരണമാണ് ഇന്നും അമിത് ഷാ നടത്തിയത്!അഭംഗുരം അത് തുടരുക തന്നെ ചെയ്യുമെന്നാണ് അയാള്‍ കൃത്യമായും ഈ വാക്കുകളിലൂടെ സൂചിപ്പിച്ചതു!ഗോള്‍വാക്കറിന്റെയും ഹെഡ്‌ഗേവാറിന്റെയും സവര്‍ക്കറുടെയും
ഇങ്ങേയറ്റത്തു ദീന്‍ ദയാല്‍ ഉപാധ്യായയുടേയുമൊക്കെ അരുമ സന്താനങ്ങള്‍ക്ക് മരണത്തിന്റെ വാണിക്കുകള്‍ എന്ന പേരിനോളം ചേരുന്ന മറ്റൊരു പേരില്ല എന്നതാണ് വ്യക്തമാകുന്ന സത്യം!

പശുവെന്നല്ല,ഒരു ഹൈന്ദവ ദൈവിക സങ്കല്പത്തിലും ഇവര്‍ വിശ്വസിക്കുന്നില്ല!ഒരു വര്‍ഗീയ വാദിയും ഒരു തത്ത്വസംഹിതകളിലും ഒരു കാലത്തും വിശ്വസിച്ച ചരിത്രവും ഇല്ലപശുവിനെ ആരാധ്യ വസ്തുവായി കാണുന്നുവെങ്കില്‍ ഇന്ത്യയില്‍ ആദ്യം നിരോധിക്കേണ്ടത് ഗോ മാതാവിനെ കൊന്നു വിദേശത്തേക്ക് കയറ്റുന്ന ബിജെപിയുടെ കോര്‍പ്പറേറ്റ് ഭീമന്മാരെയാണ്!അവരെ തൊടാന്‍ മുട്ടുവിറക്കുന്ന സംഘികള്‍ രാജ്യത്തെ കര്‍ഷകരെയും ഹരി ജനങ്ങളെയും ന്യൂനപക്ഷങ്ങളെയും കൊന്നുതള്ളുന്നത് അത് വഴിയുണ്ടാകുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വലിയ സാധ്യതകളെ രാഷ്ട്രീയമായും സാമ്പത്തികമായും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വേണ്ടി മാത്രമാണ്!അതിനവര്‍ കൂട്ട് പിടിച്ചു വികൃതമാക്കുന്നതാവട്ടെ,പവിത്രമായ ഹൈന്ദവ ദര്‍ശനങ്ങളെയും!ഇത് മറ്റാരേക്കാളും കൂടുതല്‍ തിരിച്ചറിഞ്ഞ ഹിന്ദു സമൂഹമാണ് ഫാഷിസത്തിന്റെ എക്കാലത്തെയും വലിയ ഭീഷണി!ആ തിരിച്ചറിവിന്റെ പ്രഖ്യാപനമാണ് ‘നോട്ട് ഇന്‍ മൈ നെയിം’എന്ന സമരാഹ്വനം!
രാഷ്ട്രമനസ്സാക്ഷി ഒന്നായി ആ സമരപ്രഖ്യാപനം ഏറ്റെടുക്കേണ്ടിയിരിക്കുന്നു!ഫാഷിസ്‌റ് വ്യവസായം എന്നെന്നേക്കുമായി ഇന്ത്യയില്‍ നിന്നും പറിച്ചു മാറ്റപ്പെടേണ്ടിയിരിക്കുന്നു!

മനുഷ്യരെ കൊല്ലാനുള്ള അവരുടെ ബ്രാന്‍ഡ് സിംബലിന്റെ നാമം ‘സ്വാസ്തിക്’ആയിരുന്നു!
മനുഷ്യരെ കൊല്ലാനുള്ള അവരുടെ മാനിഫെസ്റ്റോ വര്‍ഗീയത ആയിരുന്നു!
മനുഷ്യരെ കൊല്ലാന്‍ അവരുപയോഗിക്കുന്ന പുതിയ ആയുധത്തിന്റെ പേരാണ് ഗോമാതാ എന്നത്!
ഒന്നിനും ഒരു സംഹിതയുമായും ഒരു വിദൂര ബന്ധവും ഇല്ല എന്നതത്രേ വസ്തുത!
അതുകൊണ്ട് തന്നെ ഈ പോരാട്ടത്തില്‍ മനുഷ്യപക്ഷം വിജയിക്കേണ്ടത് മതേതര ഇന്ത്യയുടെ വിങ്ങുന്ന പ്രാര്‍ത്ഥനയാണ്!

Advertisement