Administrator
Administrator
തീ­വ്രവാ­ദ ഗ്രൂ­പ്പു­കള്‍ ക­ട­ന്നുവന്ന­­തില്‍ മു­സ്‌ലിം ലീ­ഗി­നും പ­ങ്ക്
Administrator
Tuesday 3rd August 2010 6:41pm

ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പ­ക­ന്‍ ടി ജെ ജോ­സ­ഫി­നെ­തിരാ­യ ആ­ക്രമണം കേ­ര­ള­ത്തി­ലെ മ­ന­സ്സാ­ക്ഷി­യെ ഞെ­ട്ടി­ച്ച സം­ഭ­വ­മാ­യി­രുന്നു. പ്ര­വാ­ചക­നെ അ­വ­ഹേ­ളി­ച്ചെന്നാരോപിച്ച്  അധ്യാപകന്റെ കൈ­വെ­ട്ടി മാറ്റി­യ സം­ഭവത്തെ തീ­വ്ര­വാ­ദ­ത്തി­ന്റെ ഇ­രു­ണ്ട മു­ഖ­മാ­യാ­ണ് മ­ല­യാ­ളി തി­രി­ച്ച­റി­ഞ്ഞത്. ആ­ക്ര­മ­ണ­ത്തി­ന് പി­ന്നില്‍ പ്ര­വര്‍­ത്തി­ച്ച­ത് പോ­പ്പു­ലര്‍ ഫ്ര­ണ്ടാ­ണെ­ന്ന് ഏ­റെ­ക്കു­റെ വ്യ­ക്ത­മാ­യി­ക്ക­ഴി­ഞ്ഞു. കേ­ര­ള­ത്തി­ന്റെ മ­തേ­ത­ര പ്രതി­രോ­ധം ഭേ­ദി­ച്ച് എന്‍ ഡി എഫും അ­തി­ന്റെ പില്‍ക്കാ­ല രൂ­പമായ പോ­പ്പു­ലര്‍ ഫ്ര­ണ്ടും വ­ളര്‍­ന്ന­തെ­ങ്ങി­നെ­യെ­ന്ന് കേരളം അ­ന്വേ­ഷി­ച്ച് തു­ട­ങ്ങി­യി­രി­ക്കു­ന്നു.

തീവ്രവാദത്തെക്കുറിച്ചും പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ­ക്കു­റി­ച്ചും ഇ­സ്‌ലാ­മി­നെ­ക്കു­റിച്ചും  മു­സ്‌ലിം യൂ­ത്ത് ലീ­ഗ് പ്ര­സി­ഡന്റ് കെ എം ഷാ­ജി തുറ­ന്നു പ­റ­യു­ന്നു.  കെഎം ഷാ­ജി­യു­മാ­യി മുഹമ്മദ് സുഹൈല്‍  ന­ടത്തി­യ സു­ദീര്‍­ഘമാ­യ സം­ഭാ­ഷ­ണ­ത്തില്‍ നി­ന്ന്.

മത തീ­വ്ര­വാ­ദം കേര­ളം വീ­ണ്ടും ചര്‍ച്ച ചെ­യ്തു­കൊ­ണ്ടി­രി­ക്ക­യാണ്. നേര­ത്തെ പ­ല­പ്പോ­ഴും കേ­ര­ള­ത്തില്‍ തീ­വ്രവാ­ദ പ്ര­വര്‍­ത്ത­ന­ങ്ങ­ള്‍ റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ട്. മു­ഖ്യ­ധാ­ര­യു­മാ­യി ബ­ന്ധ­മില്ലാ­ത്ത ചി­ല തു­രു­ത്തു­ക­ളില്‍ നി­ന്നാ­യി­രു­ന്നു അത്. അ­തു കൊ­ണ്ട് ത­ന്നെ അ­തി­ന് ഏ­തെ­ങ്കിലും സ­മു­ദാ­യ­ത്തി­ന്റെ വി­കാ­ര­ങ്ങ­ളു­മാ­യി ബ­ന്ധ­മില്ലാ­യി­രുന്നു. എ­ന്നാല്‍ തൊ­ടു­പു­ഴ­യിലെ അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വം ഇ­തില്‍ നി­ന്നെല്ലാം വ്യ­ത്യ­സ്­ത­മാ­ണ്. ഒ­രു സ­മു­ദാ­യ­ത്തി­ന്റെ വി­കാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­ത്തി­ലാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യത്. അ­തില്‍ പ്ര­തി ചേര്‍­ക്ക­പ്പെ­ടുന്ന­ത് പോ­പ്പു­ലര്‍ ഫ്ര­ണ്ടെ­ന്ന സം­ഘ­ട­യാ­ണ്.  കേ­ര­ള­ത്തി­ലെ മു­സ്‌ലിം തീ­വ്ര­വാ­ദ­ത്തി­ന്റെ നാള്‍­വ­ഴി­യെക്കു­റി­ച്ച്?.

എന്‍­ ഡി എ­ഫ് അ­ട­ക്ക­മു­ള­ള തീ­വ്രവാ­ദ സം­ഘ­ട­ന­കള്‍ കേ­ര­ള­ത്തില്‍ വ­രു­ന്ന­തി­ന് മു­മ്പുള്ള സാ­ഹ­ച­ര്യ­ത്തെ പരി­ശോ­ധി­ക്കേ­ണ്ട­തുണ്ട്. ഇ­ന്ത്യ സ്വത­ന്ത്ര­മാ­യ­തി­ന് ശേ­ഷം കേര­ളം പ്ര­ക­ടമാ­യ തീ­വ്രവാദ­ത്തെ അം­ഗീ­ക­രി­ച്ചി­ട്ടില്ല. ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യെയും സി­മി­യേ­യും ഐ­ എ­സ് ­എ­സ്സി­നെയും മ­ല­യാ­ളി അം­ഗീ­ക­രി­ച്ചി­രുന്ന­ില്ല. കേ­ര­ള­ത്തി­ന് പു­റ­ത്ത് ഒരു ബോം­ബു­ സ്‌­ഫോ­ട­ന­മു­ണ്ടാ­യാല്‍ അ­തേ­റ്റെ­ടു­ക്കാന്‍ നൂ­റ് സം­ഘ­ട­ന­കള്‍ കാ­ണും. ആര്‍ എ­സ്സ് എസ്സ്, അല്‍ ഉ­മ്മ, അല്‍ ബാ­പ്പ തു­ടങ്ങി­യവ­രെല്ലാം കാ­ണും. എ­ന്നാല്‍ കേ­ര­ള­ത്തി­ലെ സാ­ഹ­ചര്യം മ­റി­ച്ചാ­ണ് ഇ­വിടെ ബോം­ബു വ­ച്ച­വര്‍ പോലും ഞ­ങ്ങ­ളല്ല അത് ചെ­യ്­ത­തെന്ന­് പ­റ­യേ­ണ്ടി­വ­രും. അ­ത് തീ­വ്രവാ­ദി­യു­ടെ ഗു­ണമല്ല മ­ല­യാ­ളി­യു­ടെ ഗു­­ണ­മാണ്. ഇ­ത് തി­രി­ച്ച­റി­ഞ്ഞിട്ടാ­ണ് എണ്‍­പ­തു­കള്‍ മു­തല്‍ തീ­വ്ര­വാ­ദികള്‍ ശ്ര­മം ന­ട­ത്തുന്ന­­ത്.

കേ­ര­ള­ത്തില്‍ മു­സ്‌ലിം തീ­വ്രവാ­ദ­ത്തി­ന് വേ­രൂന്ന­ാന്‍ ക­ഴി­യാ­തെ പോ­കുന്നത് സ­മ­സ്­ത, മു­ജാ­ഹിദ്, തബ്‌ലീഗ്‌, ദ­ക്ഷി­ണ­കേ­ര­ള തു­ടങ്ങി­യ മ­തസം­ഘ­ട­ന­കളും എം­ ഇ എ­സ്, എം­ എ­സ് എ­സ് തു­ടങ്ങി­യ വി­ദ്യാ­ഭ്യാ­സ ഏന്‍­സി­ക­ളു­ടെ­യും മു­സ്‌ലിം ലീ­ഗി­ന്റെ­യും വി­ശ്വാസ്യത കാ­ര­ണ­മാ­ണ്. അ­ത് ത­കര്‍­ക്കാ­നു­ള­ള ശ്ര­മ­മാ­ണ് തുട­ക്കം മു­തല്‍ തീ­വ്രവാ­ദി­കള്‍ നടത്തിയത്. ബാബ­റി മ­സ്­ജി­ദ് പ്ര­ശ്‌­ന­മു­ണ്ടാക്കിയ അ­ര­ക്ഷി­താ­വ­സ്ഥ ഇത്ത­രം ഒ­രു ശ്ര­മ­ത്തി­നാ­യി മാ­ധ്യ­മം പത്രം ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. കൂ­ടാതെ ജെ­ഡി­ ടി ഹ­സ്സ­നാ­ജി പ്ര­ശ്‌­നം മു­സ്‌ലീം സം­ഘ­ട­ന­ക­ളു­ടെ ക്ര­ഡി­ബി­ലി­റ്റി ത­കര്‍­ക്കാ­നായി ഉ­യര്‍ത്തി­കൊ­ണ്ടു­വന്നു. ലീ­ഗും പാ­ണ­ക്കാ­ട് തങ്ങ­ളും നല്ല­താ­ണെ­ങ്കി­ലും കു­ഞ്ഞാ­ലി­ക്കുട്ടി­യു­ടെയും അ­ഹമ്മ­ദ് സാ­ഹിബിന്റെയും കൈ­യ്യി­ലെ ക­ളി­പ്പാ­വ­കള്‍ മാ­ത്ര­മാ­ണവ­യെന്ന് മാ­ധ്യ­മം പത്രം നി­രന്ത­രം പ­റ­ഞ്ഞു.

എം ­ഇ­ എസ്സും എം­എ­സ്സ്­എസ്സും വ്യ­വ­സാ­യി­ക­ളു­ടെ കൈ­യ്യി­ലാ­ണെന്നും ആ­രോ­പി­ക്കു­ക­യു­ണ്ടായി. സ­മ­സ്­തയും മു­ജാ­ഹിദും തെ­രു­വില്‍ വെ­റു­തേ തര്‍­ക്കി­ക്കു­ക­യാ­ണെന്നും ഇതു­കൊ­ണ്ട് മു­സ്‌ലീം സ­മു­ദാ­യ­ത്തി­ന് ഒ­രു ഗു­ണ­വു­മി­ല്ലെന്നും മാ­ധ്യ­മം ആ­രോ­പി­ച്ചു. ഇങ്ങ­നെ അ­ര­ക്ഷി­തമാ­യ മു­സ്‌ലീം മ­ന­സ്സി­നെ വി­ക­സി­പ്പി­ച്ചെ­ടുത്ത­ത് ജ­മാഅ­ത്തെ ഇ­സ്‌ലാ­മി കാ­ത്തു­വച്ച സോ­ളി­ഡാ­രി­റ്റി­യു­ടെ വി­ത്തി­റ­ക്കാ­നാ­യി­രു­ന്നു. ഈ മ­ണ്ണില്‍ വള­രെ ആ­സൂ­ത്രി­ത­മാ­യി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ ത­ന്നെ ബു­ദ്ധി­ക­ട­മെ­ടു­ത്ത് സി­മി­ക്കാര്‍ വി­ത്തി­റ­ക്കി­യ­താ­ണ് എന്‍­ ഡി­ എ­ഫ്.

തു­ട­ക്ക­ത്തില്‍ എന്‍­ ഡി എ­ഫ് ആ­യി­രുന്ന­ില്ല. വ­യ­നാ­ട്ടില്‍ വ­യ­നാ­ട് മു­സ്‌ലിം യം­ഗ് അ­സോ­സി­യേ­ഷന്‍ -വൈ­മ, കോ­ഴി­ക്കോട് കൈ­മ, തൃ­ശ്ശൂ­രില്‍ തൈ­മ, പാ­ല­ക്കാട് പൈ­മ, മ­ല­പ്പുറ­ത്ത് മൈ­മ എ­ന്നൊ­ക്കെ പ­റ­ഞ്ഞ സം­ഘ­ട­ന­ക­ളാ­യി­രുന്നു. കേ­ര­ളത്തി­ലെ ഗ്രാ­മ­ങ്ങ­ളില്‍ ചെറി­യ ചെറി­യ കള്‍­ച്ച­റല്‍ ഗ്രൂ­പ്പു­ക­ളാ­യി രൂ­പീ­ക­രി­ക്കു­മ്പോള്‍ ത­ന്നെ ദ­ക്ഷി­ണേ­ന്ത്യ­യില്‍ മു­ഴു­വന്‍ ഇ­ത് വ്യാ­പി­പ്പി­ച്ചു. 1992 ലോ 1993 ലോ ആണ് കോ­ഴി­ക്കോ­ട് മു­ത­ല­ക്കു­ള­ത്തു­വ­ച്ച് ഇത്ത­രം ജില്ലാ സം­ഘ­ട­ന­കള്‍ ചേര്‍ന്ന് എന്‍­ ഡി എ­ഫ് ഉ­ണ്ടാ­ക്കി­യ­ത് എ­ന്നാ­ണ് എന്റെ ഓര്‍മ്മ.

ഈ മ­ണ്ണില്‍ വള­രെ ആ­സൂ­ത്രി­ത­മാ­യി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ ത­ന്നെ ബു­ദ്ധി­ക­ട­മെ­ടു­ത്ത് സി­മി­ക്കാര്‍ വി­ത്തി­റ­ക്കി­യ­താ­ണ് എന്‍­ ഡി­ എ­ഫ്.

അ­തേ സ­മയ­ത്ത് മം­ഗ­ലാ­പുര­ത്ത് കര്‍­ണ്ണാട­കാ ഡി­ഗ്‌നി­റ്റി ഫോ­റം എ­ന്ന നി­ല­യ്­ക്ക് കെ ­ഡി എ­ഫ് ഉണ്ടായി. ത­മി­ഴ്‌നാ­ട്ടില്‍ മധു­രെ­യില്‍ ത­മി­ഴ് മനിത നീ­തി പാ­സ­റേ അഥ­വാ എം­ എന്‍­ പി ആ­യി രൂ­പീ­ക­രിച്ചു. ഈ തീ­വ്ര ഗ്രൂ­പ്പു­കള്‍ ബാം­ഗ­ളൂ­രില്‍ വ­ച്ച് പോ­പ്പു­ലര്‍ ഫ്രണ്ട് ഓ­ഫ് ഇ­ന്ത്യ­യാ­യി മാ­റി. ഇ­തോ­ടൊ­പ്പം ത­ന്നെ ഇ­തി­ന്റെ രാ­ഷ്ട്രീ­യ രൂ­പം എ­ന്ന നി­ല­യില്‍ എ­സ്­ ഡി­ പി­ ഐ യും രൂ­പി­ക­രിച്ചു. ഇ­തി­നി­ട­യി­ലും പ­ല ഗ്രൂ­പ്പു­കള്‍ ഉ­ണ്ടാ­യി­രുന്നു. വി­ധി പ്ര­ഖ്യാ­പ­ന­ത്തി­നാ­യി ദാ­റുല്‍ ഖ­ദാ കോ­ട­തിയും ഉ­ണ്ടാ­യി. കോട­തി വിധി ന­ട­പ്പി­ലാ­ക്കു­ന്ന മ­റ്റൊ­രു ഗ്രൂ­പ്പു­മു­ണ്ടായി. കു­റേ കാ­ല­മാ­യി ഇ­തൊ­ക്കെ­യു­ണ്ടാ­യിട്ട്. ഇ­പ്പോഴും ഇ­തൊന്നും പോ­ലീ­സ് വ്യ­ക്ത­മാ­ക്കുന്ന­ില്ല.

അതി­ന്റെ ര­ണ്ടാമ­ത്തെ ഘ­ട്ടം ര­ണ്ട­ര വര്‍­ഷം മുന്‍­പ് ജേക്ക­ബ് പു­ന്നൂ­സ് പ­റ­ഞ്ഞി­രുന്നു. അ­ദ്ദേ­ഹം പ­റഞ്ഞ­ത് അ­ന്‍പ­തി­നാ­യിരം കോ­ടതി­യു­ടെ നി­യ­മ­വി­രു­ദ്ധ പ­ണം കേ­ര­ള­ത്തില്‍ ഉ­ണ്ടെന്ന­ാണ്. അ­തേ­സ­മയ­ത്തു ത­ന്നെ­യാ­ണ് തീ­വ്ര­വാ­ദി­കള്‍­ക്ക് ഹ­വാ­ലാ ഇ­ട­പാ­ടുവ­ഴി പ­ണ­മെ­ത്തുന്ന­­ത് എ­ന്ന വാര്‍­ത്തയും വന്ന­­ത്. ര­ണ്ട­ര വര്‍­ഷം മുന്‍­പുതന്നെ കേ­ര­ള­ത്തി­ലെ സര്‍­ക്കാ­റിന് സ­മാ­ന്ത­ര­മാ­യി അ­മ്പ­തി­നാ­യി­രം കോ­ടി­യു­ടെ സാ­മ്പത്തി­ക ആ­സ്ഥി ഇ­വ­രു­ടെ ക­യ്യി­ലു­ണ്ടാ­യി­രു­ന്നു­വെ­ന്ന് തെ­ളി­ഞ്ഞി­രുന്നു.

കേ­ര­ള­ത്തി­ലെ മു­സ്‌ലീം സം­ഘ­ട­ന­കള്‍­ക്ക് സാ­ധാ­ര­ണ ഗ­തി­യില്‍ പ­ണം­വ­രുന്ന­ത് ഗള്‍­ഫില്‍ നിന്ന­ാണ്. ഏ­റ്റവും വലി­യ സം­ഘട­നാ രൂ­പം ഗള്‍­ഫി­ലു­ളള­ത് മു­സ്‌ലിം ലീ­ഗി­നാണ്. എ­ന്നാല്‍ അ­വര്‍­ക്കൊക്കെ ല­ഭി­ക്കു­­ന്നതി­നേ­ക്കാള്‍ കൂ­ടു­തല്‍ പ­ണം ഗള്‍­ഫില്‍ നിന്ന­് പി­രി­ക്കുന്നത് എന്‍­ ഡി എ­ഫ് ആ­ണെ­ന്നു പ­റ­യുന്ന­ത് സാ­മാ­ന്യ ബു­ദ്ധി­ക്ക് ചേ­രു­ന്നതല്ല. പി­ന്നെ വ­രുന്ന­ പ­ണം എ­വി­ടു­ന്നാ­ണെന്ന­് ക­ണ്ടെത്തെ­ണ്ടി­യി­രി­ക്കുന്നു. ഈ പ­ണ­മാ­ണ് തീ­വ്രവാ­ദ പ്രവര്‍ത്തന­ത്തി­നാ­യി ഉ­പ­യോ­ഗി­ക്കു­­ന്നത്.

Advertisement