കണ്ണൂര്‍: നല്ല വാപ്പായ്ക്കു പിറന്നവരാണെങ്കില്‍, ആണ്‍കുട്ടികളാണെങ്കില്‍, എപ്പോഴാണു താന്‍ സഹായം തേടി സമീപിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വ്യക്തമാക്കണമെന്നു യൂത്ത് ലീഗ് അധ്യക്ഷന്‍ കെ.എം. ഷാജി എം.എല്‍.എ.

ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും തീവ്രവാദികളുടെ വോട്ടു വേണ്ട. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന മണിക്കൂറിലും പ്രസംഗിച്ചത് ഇവര്‍ക്കെതിരെയാണ്. സ്വന്തം രാജ്യത്തെ ഒറ്റു കൊടുക്കാന്‍ അമേരിക്കയില്‍നിന്നടക്കം പണം വാങ്ങുന്നവരാണ് പോപ്പുലര്‍ ഫ്രണ്ട്.തരികിടയൊന്നും തന്നോടു നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നട്ടെല്ലുണ്ടെങ്കില്‍ തുറന്ന സംവാദത്തിനു തയാറാകട്ടെ. കുഞ്ഞാലിക്കുട്ടിയും താനും പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചു പറയുന്നത് ഒരേ കാര്യമാണ്. അദ്ദേഹം സൗമ്യതയോടെ പറയുന്നു, യൂത്ത് ലീഗ് നേതാവായതുകൊണ്ടു താന്‍ രോഷത്തോടെ പ്രതികരിക്കുന്നു. വിക്കിലീക്‌സ് വിവാദത്തില്‍ പാര്‍ട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഷാജി പറഞ്ഞു.