കോഴിക്കോട്: പ്രതിപക്ഷ നേതൃസ്ഥാനത്തുള്ള അച്യുതാനന്ദനെ മറികടക്കാന്‍ സര്‍വ്വരും ആദരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങളെപോലുള്ള ഒരാളെ വിവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നീക്കം അപലപനീയമാണെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു.

ഭരണത്തിലിരിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് കൈവശംവെച്ച് അച്യുതാനന്ദനെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ച കോടിയേരി ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ പദവി കൈയേറാനുള്ള ശ്രമമാണ് നടത്തുന്നത്. ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള ഒരാളെ വിവാദത്തിലേക്ക് വലിച്ചിഴച്ച് കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാമെന്ന മാര്‍ക്‌സിസ്റ്റ് അജണ്ട നടപ്പാക്കുന്നതില്‍ അച്യുതാനന്ദനെകാള്‍ മുമ്പിലാണ് താനെന്ന് തെളിയിക്കാന്‍ കോടിയേരി നടത്തുന്ന ശ്രമം കേരളത്തില്‍ വിജയിക്കില്ലെന്നും ഷാജി വ്യക്തമാക്കി.