Categories

പ്രൊ­ഫ­ഷ­ണ­ലി­സ­ത്തി­ലൂ­ടെ വിജ­യം കൊ­യ്­ത മാ­ത്യു­ക്കു­ട്ടി­ച്ചായന്‍

കോ­ഴി­ക്കോട്: മ­ലയാ­ള മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന രംഗ­ത്ത് പ്രൊ­ഫ­ഷ­ണ­ലി­സം കൊ­ണ്ട് വ­ന്ന പ്ര­തി­ഭ­യാ­യി­രു­ന്നു കെ എം മാ­ത്യു­വെ­ന്ന മാ­ത്യു­ക്കു­ട്ടി­ച്ചാ­യന്‍. ത­ന്റെ കാ­ഴ്­ച­പ്പാ­ടു­ക­ളില­ടെ പ­ത്ര­ത്തെ മു­ന്നോ­ട്ട് കൊ­ണ്ട് പോ­കു­ന്ന­തില്‍ വി­ജ­യി­ക്കു­കയും എ­ന്നാല്‍ അ­തൊ­രി­ക്കലും പ­ത്ര­ത്തി­ന്റെ പ്രൊ­ഫ­ഷ­ണ­ലിസ­ത്തെ ദോ­ശ­ക­ര­മാ­യി ബാ­ധി­ക്കാ­തി­രി­ക്കു­കയും ചെ­യ്യു­ക­യെ­ന്ന ശ്ര­മ­ക­രമാ­യ പ്ര­വര്‍ത്ത­നം അ­ദ്ദേ­ഹ­ത്തി­ന് സാ­ധ്യ­മാ­യി.

പ­ത്ര­ത്തി­ന്റെ ത­ന്റെ ഫോട്ടോ വ­രു­ന്നതി­നോ­ട് അ­ദ്ദേ­ഹ­ത്തി­ന് താല്‍­പ­ര്യ­മില്ലാ­യി­രുന്നു. ഇ­നി ഫോട്ടോ നല്‍­ക­ണ­മെ­ങ്കില്‍ തന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ മുന്‍­കൂര്‍ അ­നുമ­തി വേ­ണ­മാ­യി­രു­ന്നു. ഇ­ത് പ്രൊ­ഫ­ഷ­ലി­സ­ത്തി­ന്റെ മ­റ്റൊ­രു മു­ഖ­മാ­യി­രുന്നു. മ­നോ­ര­മ പ­ത്ര­ത്തി­ലെ ജീ­വ­നക്കാ­രോ­ട് അ­ദ്ദേ­ഹം പു­ലര്‍ത്തി­യ ആ­ത്മ ബ­ന്ധം പ­ത്ര­ത്തി­ന്റെ വി­ജ­യ­ത്തി­ന് വലി­യ മു­തല്‍­ക്കൂ­ട്ടായി. സ്ഥാ­പന­ത്തെ ഒ­രു കു­ടംു­ബം പോ­ലെ മു­ന്നോ­ട്ട് കൊ­ണ്ട് പോ­കാന്‍ അ­ദ്ദേ­ഹ­ത്തി­ന് ക­ഴി­ഞ്ഞു. ഓരോ ജീ­വ­ന­ക്കാ­രും അ­ദ്ദേ­ഹ­ത്തില്‍ നി­ന്ന് അ­നു­ഴ­ഭിച്ച­ത് ഒ­രു മു­ത­ലാ­ളി­യു­ടെ കാര്‍­ക്ക­ശ്യ­ങ്ങ­ളാ­യി­രു­ന്നില്ല, മ­റി­ച്ച് ആ വ്യ­ക്തി­യു­ടെ സ്‌നേ­ഹ വാ­ത്സ­ല്യ­ങ്ങ­ളാ­യി­രുന്നു.

ക­മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ ആ­ശ­യ­ഗ­തി­ക്കാ­ര­നാ­യി­രു­ന്നെ­ങ്കിലും അ­ദ്ദേ­ഹം ക­മ്യൂ­ണി­സ്റ്റ് നേ­താ­ക്ക­ളു­മാ­യി അ­ടു­ത്ത ബ­ന്ധം പു­ലര്‍ത്തി. കേ­ര­ള­ത്തില്‍ ഇ­ട­തു­പ­ക്ഷ വേ­ദി­ക­ളി­ല്‍ പ­ല­പ്പോഴും മ­നോ­ര­മയും കെ എം മാ­ത്യുവും വി­മര്‍­ശ­ന വി­ധേ­യ­മാ­യി­രു­ന്നു­.

1954 ല്‍ മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി നിയമിതനാ­യ കെ എം. മാത്യു, കെ എം ചെറിയാന് ശേഷം 1973 മെയ് 14നാണ് ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കു­ന്നത്. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്താ­ണ് പ­ത്രം ശ്ര­ദ്ദേ­യമാ­യ നേ­ട്ട­ങ്ങള്‍ കൈ­വ­രി­ച്ച­ത്. 46 ഓ­ളം പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ പു­റ­ത്തി­റ­ക്കു­ന്ന സ്ഥാ­പ­ന­മാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ നേ­തൃ­ത്വ­ത്തില്‍ മ­നോ­ര­മ മാറി.

1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. 1998 ല്‍ പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.സി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും രചിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.