Categories

കെ എം മാ­ത്യു­വി­ന്റെ നി­ര്യാ­ണ­ത്തില്‍ പ്ര­ധാ­ന­മന്ത്രി അനു­ശോ­ചിച്ചു

കോ­ട്ട­യം: കെ എം മാ­ത്യു­വി­ന്റെ നി­ര്യാ­ണ­ത്തില്‍ പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍­ഹന്‍­സി­ങ് അനു­ശോ­ചിച്ചു. സ്­പീ­ക്കര്‍ മീ­രാ­കു­മാര്‍, കോണ്‍­ഗ്ര­സ് അ­ധ്യക്ഷ സോ­ണി­യാ­ഗാ­ന്ധി എ­ന്നി­വരും അ­നു­ഷേച­നം അ­റി­യി­ച്ചി­ട്ടു­ണ്ട്.

തന്റെ രക്ഷിതാവിനെ പോലെ പെരുമാറിയിരുന്ന ഒരാളെയാണ് കെ എം മാത്യുവിന്റെ വേര്‍പാടിലൂടെ വ്യക്തമായതെന്ന് പ്രതിരോധമന്ത്രി എ കെ. ആന്റണി പറഞ്ഞു. കുടുംബപരമായും അടുത്ത പുലര്‍ത്തി­ ആന്റണി അനുസ്മരിച്ചു. കോട്ടയത്ത് എപ്പോള്‍ പോകുമ്പോഴും അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുമായി­രു­ന്നു­വെന്നും ആന്റ­ണി പ­റഞ്ഞു.

മ­ലയാ­ള പ­ത്ര­പ്ര­വര്‍­ത്ത­ന ച­രി­ത്ര­ത്തി­ലെ ഉ­ജ്വ­ല അ­ധ്യാ­യ­മാ­യി­രു­ന്നു മാ­ത്യു­വെ­ന്ന് കെ എം മാ­ണി പറഞ്ഞു. മ­ല­യാ­ള­ത്തി­ന്റെ വലി­യ ന­ഷ്ട­മാ­ണു­ണ്ടാ­യി­രി­ക്കുന്നത്. കേ­രള കോണ്‍­ഗ്ര­സി­ന്റെ എല്ലാ പ്ര­തി­സ­ന്ധ ഘ­ട്ട­ങ്ങ­ളിലും മാ­ത്യു­വി­ന്റെ അ­ഭി­പ്രാ­യം തേ­ടു­മാ­യി­രു­ന്നു. അ­ദ്ദേ­ഹം നല്‍­കു­ന്ന ഉ­പ­ദേ­ശം വ­ള­രെ­യേ­റെ മൂ­ല്യ­വ­ത്താ­യി­രു­ന്നു­വെന്നും മാണി പ­റഞ്ഞു.

പത്രലോകത്തിലെ കുലപതിയെയാണ് കെ എം മാത്യുവിന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. വളരെ അടുത്ത വ്യക്തിബന്ധവും അദ്ദേഹവുമായുണ്ടായിരുന്നു വീരേന്ദ്രകുമാര്‍ ഓര്‍മ്മിച്ചു.

ആധുനിക വീക്ഷണവും നേതൃപാടവുമാണ് പത്രാധിപര്‍ എന്ന നിലയില്‍ കെ എം മാത്യുവിനെ ശ്രദ്ധേയനാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. രാഷ്ട്രീയമായി ഇടതുപക്ഷമായി വൈരുദ്ധ്യം നിലനിര്‍ത്തുമ്പോഴും കമ്യൂണിസ്റ്റ് നേതാക്കളുമായി അന്തസ്സുള്ള ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നല്ലതിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് മാത്തുക്കുട്ടിച്ചായനെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു വലി­യ പ­ത്ര­ത്തിന്റെ അധിപനായിരിക്കുമ്പോഴും അദ്ദേഹം കാണിച്ച എളിമയാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രശസ്ത എഴുത്തുകാര്‍ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. സ്‌­നേഹവും സൗഹൃദമനോഭാവവും ആണ് അദ്ദേഹത്തിന്റെ പ്രത്യേകത. പിന്നീട് എട്ടാമത്തെ മോതിരം എന്ന ആത്മകഥ വായിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ഇഷ്ടം വര്‍ദ്ധിച്ചുവെന്നും എം ടി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.