എഡിറ്റര്‍
എഡിറ്റര്‍
കെ.എം മാണിയുടെ 12ാം ബജറ്റ് അവതരണം ഇന്ന്
എഡിറ്റര്‍
Friday 24th January 2014 7:00am

km-mani

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം. മാണി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.

കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ പലിശ സബ്‌സിഡി, ഹരിത വ്യവസായങ്ങള്‍ക്കും ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കും പ്രത്യേക സഹായം എന്നിവ ഇന്നത്തെ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ നികുതി നിരക്കുകളും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാവുമെന്നാണ് സൂചന. റജിസേട്രേഷന്‍, മോട്ടോര്‍ വാഹന രംഗങ്ങളിലാണ് നിരക്ക് വര്‍ധന സാധ്യത. ഭൂമിയുടെ ന്യായവില കൂട്ടാനും നിര്‍ദേശമുണ്ട്.

ഗ്രീന്‍ ഹൗസുകളിലെ ഹൈടെക് കൃഷിയ്ക്കുള്ള സഹായ പദ്ധതി കൂടുതല്‍ സജീവമാക്കും.

റവന്യൂ കമ്മി വര്‍ധിച്ചിട്ടുണ്ടെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ സാധാരണക്കാകുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാത്തതും വിലകയറ്റം സൃഷ്ടിക്കാത്തതുമായ നികുതി നിര്‍ദേളങ്ങളായിരിക്കുമെന്നാണ് സൂചന.

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച് റെക്കോഡുള്ള മാണിയുടെ പന്ത്രണ്ടാം ബജറ്റാണിത്. രാവിലെ ഒന്‍പത് മണിക്കാണ് ബജറ്റ് അവതരണം.

Advertisement