എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക പ്രതിസന്ധിയില്ല, യു.ഡി.എഫിന്റെ നാമനിര്‍ദേശ പത്രിക തടയാനുള്ള എല്‍.ഡി.എഫ് ഗൂഢാലോചന പൊളിഞ്ഞെന്നും മാണി,
എഡിറ്റര്‍
Wednesday 26th March 2014 11:00am

km-mani

കോട്ടയം: സ്ംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എം മാണി. പ്രതിസന്ധികള്‍ മുലം പദ്ധതികള്‍ മുടങ്ങിയിട്ടില്ല. കടമെടുക്കാനുള്ള അവകാശം വിനിയോഗിച്ചാണ് സംസ്ഥാനത്തിന്റെ പരിധിയ്ക്കത്ത് നിന്ന് കടമെടുക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേ സമയം കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രികകള്‍ തടയാനായി എല്‍.ഡി.എഫ് നടത്തിയ ഗൂഢാലോചന പൊളിഞ്ഞെന്നും മാണി പറഞ്ഞു. എല്‍.ഡി.എഫിന്റെ ഗൂഢാലോചനയില്‍ ബി.ജെ.പിയും പങ്കുചേര്‍ന്നെന്നും മാണി വിമര്‍ശിച്ചു.

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ പാര്‍ട്ടി ചെയര്‍മാനായി കെ.എം. മാണി ഒപ്പിട്ടതിലെ അപാകത ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും ബി.ജെ.പിയും നല്‍കിയ പരാതി നല്‍കിയതിനെ തുടര്‍ന്ന്് വരണാധികാരി പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചിരുന്നു. പിന്നീട് വിശദമായ തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയോടെ അപാകതയില്ലെന്ന് കാണിച്ച് വരണാധികാരി ജോസ് കെ. മാണിയുടെ പത്രിക സ്വീകരിയ്ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ്. തോമസാണെന്നും അതുകൊണ്ട് കെ.എം. മാണിക്ക് ജോസ് കെ. മാണിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ജോയ് എബ്രഹാമിനെ ചുമതലപ്പെടുത്താന്‍ അധികാരമില്ലെന്നും കാണിച്ചായിരുന്നു പരാതി.

Advertisement