തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ ഇടതുഭരണം സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് ധനമന്ത്രി കെ.എം മാണി. കടം വാങ്ങിയ കടം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ കഴിഞ്ഞസര്‍ക്കാരിന് കഴിഞ്ഞില്ല. ആസൂത്രണ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ മുന്‍സര്‍ക്കാര്‍ പാലിച്ചില്ല. 2010-2011 സാമ്പത്തിക വര്‍ഷത്തെ ആഭ്യന്തര കടം 88,887കോടിരൂപയാണ്. സംസ്ഥാനത്തിന്റെ ആസ്തിയുടെ രണ്ടിരട്ടി വരുമിത്.

Subscribe Us:

കൊടുത്തുതീര്‍ക്കേണ്ട 2154കോടിയുടെ കുടിശ്ശിക ഇടത് സര്‍ക്കാര്‍ മറച്ചുവച്ചു. മാനദണ്ഡം പാലിക്കാത്തതിനാല്‍ കിട്ടാനുള്ള സഹായവും നഷ്ടപ്പെടുത്തി. കുടിശിക വലുതായതിനാല്‍ 1663കോടിയുടെ ട്രഷറി മിച്ചം തുച്ഛമാണ്. 800കോടിരൂപയോളം ശമ്പള പെന്‍ഷന്‍ കുടിശികയുണ്ട്.

സംസ്ഥാനത്തിന്റെ കടത്തില്‍ 93% വര്‍ധനവാണുണ്ടായത്. ആഭ്യന്തര കടം 110% വര്‍ധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.