Categories

10.5% വളര്‍ച്ച കൈവരിക്കാനുള്ള തന്ത്രങ്ങള്‍ സംസ്ഥാന ബജറ്റില്‍

തിരുവനന്തപുരം: അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് 10.5% വളര്‍ച്ച ലക്ഷ്യമിടുന്നതാണെന്ന് ധനമന്ത്രി കെ.എം മാണി. വിദ്യാഭ്യാസ-സാമ്പത്തിക വിദഗ്ധരും വ്യാപാരി-വ്യവസായികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തു കൃഷി മേഖലയുടെ വളര്‍ച്ച ഒരു ശതമാനത്തിലും താഴെയാണ്. എന്നാല്‍ വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന ദ്വിതീയ മേഖല 6.12% വും സേവന മേഖല 11.57% വും വളര്‍ന്നിട്ടുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.

പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യമിട്ടത് 8.2% വളര്‍ച്ചയാണെങ്കിലും 7.75% വളര്‍ച്ച മാത്രമാണ് നേടാന്‍ സാധിച്ചത്. ധനകാര്യ ഉത്തരവാദിത്ത നിയമം അനുസരിച്ച് അടുത്ത വര്‍ഷം റവന്യു കമ്മി ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.9% ആയും ധനക്കമ്മി 3.5% ആയും കുറയ്ക്കണം. അതിനാല്‍ ചെലവുകള്‍ കുറക്കാനും വരുമാനം കൂട്ടാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഒന്‍പതിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.