തിരുവനന്തപുരം: തങ്ങളെ അപമാനകരമായ രീതിയിലാണ് കോണ്‍ഗ്രസ് പരിഗണിച്ചതെന്ന് കെ.എം മാണി. 23 സീറ്റുവേണമെന്ന കാര്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മാണി വ്യക്തമാക്കി.

കേരളകോണ്‍ഗ്രസിന് ആവശ്യമായ സീറ്റ് കിട്ടിയേ തീരൂ. 23 സീറ്റെന്ന ആവശ്യത്തില്‍നിന്നും പിന്നോട്ടില്ല. എം.എ.എല്‍മാരുടെ ശക്തിക്കനുസരിച്ചുള്ള സീറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് നല്‍കാമെന്ന് പറഞ്ഞതിനേക്കാളും കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം മാണി പറഞ്ഞു.

അതിനിടെ സീറ്റുവിഭജനചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഘടകകക്ഷികള്‍ തിരുവനന്തപുരത്തു തന്നെ ഉണ്ടാകണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുക്തമായ നിലപാടെടുക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി യോഗം കെ.എം മാണിയെ ചുമതലപ്പെടുത്തി.