എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ രാജിയെന്ന് മാണി
എഡിറ്റര്‍
Monday 3rd March 2014 12:00pm

km-mani

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ രാജി വയ്ക്കാന്‍ മടിയില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി.

പുതിയ വിഞ്ജാപനത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജി വയ്ക്കാന്‍ തനിക്കോ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കോ വിമുഖതയില്ലെന്നും റിപ്പോര്‍ട്ടില്‍ അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാണി വ്യക്തമാക്കി.

സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യം അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം ഇന്ന് പുറത്തിറക്കിയേക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് കരട് വിജ്ഞാപനം പുറത്തിറക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement