തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് എല്ലാ സര്‍വ്വീസ് സംഘടനകളും ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എം മാണി അറിയിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ഭൂരിപക്ഷം സര്‍വ്വീസ് സംഘടനകളും ആവശ്യപ്പെട്ടതായി ധനമന്ത്രി അറിയിച്ചു. ഇതിനു പുറമേ സേവനാവകാശ നിയമം സംബന്ധിച്ച കാര്യങ്ങളും അടുത്തമന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ഇടതു സംഘനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം കൂടുതല്‍ ആലോചനകള്‍ക്കുശേഷമേ തീരുമാനിക്കൂയെന്നും അദ്ദേഹം അറിയിച്ചു.