മണ്ണാര്‍ക്കാട് : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്ന് കെ.എം. മാണിയുടെ അന്ത്യശാസനം. തീരുമാനമുണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്-എം രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുമെന്നും ഇതില്‍ പ്രതിഷേധത്തിന്റെ രൂപവും സ്വഭാവവും മാറുമെന്നും മാണി മുന്നറിയിപ്പ് നല്‍കി.

പാലക്കാട് മണ്ണാര്‍ക്കാട് സംസാരിക്കുകയായിരുന്നു മാണി. പ്രധാനമന്ത്രിയും ദേശീയ പാര്‍ട്ടികളും പ്രശ്‌നത്തില്‍ ഇടപെടണം. കേരളത്തില്‍ ഒരു നിലപാട് തമിഴ്‌നാട്ടില്‍ ഇതിന് വിപരീതമായ നിലപാട് എന്ന നയം ദേശീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം. കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നം എന്നതിലുപരി ഇതിനെ മാനുഷിക പരിഗണനയുള്ള വിഷയമാക്കി കാണണമെന്നും മാണി പറഞ്ഞു.

Subscribe Us:

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനായി ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നമ്മുടെ സ്ഥലത്ത് ഡാം നിര്‍മിക്കുന്നതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in english