k-m-maniതിരുവനന്തപുരം: പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ.എം മാണി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇടത്- വലത് സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായം കൈക്കൊണ്ടു. സംഘടനകളുടെ ആവശ്യം അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.