കോട്ടയം: പോപ്പുലര്‍ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ എം മാണി. എന്നാല്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരവാദ സംഘടനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് പോലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. സി പി ഐ എം ജില്ലാ സെക്രട്ടറിമാരും ഡി വൈ എഫ് ഐ നേതാക്കളുമാണ് പോലിസ് സ്‌റ്റേഷന്‍ ഭരിക്കുന്നത്.

കഴിഞ്ഞ ദിവസം യു ഡി എഫ് വാര്‍ത്താ സമ്മേളനത്തില്‍ അധ്യാപകന്റെ കൈ വെട്ടിയ സംഘടനയുടെ പേര് മാണി പറയാതിരുന്നത് വിവാദമായിരുന്നു.