കോട്ടയം: പി.ശശിയ്‌ക്കെതിരായ കേസ് പാര്‍ട്ടിയല്ല പോലീസാണ് അന്വേഷിക്കേണ്ടതെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. തുരുമ്പിച്ച കേസ് പോലും അന്വേഷിക്കാന്‍ ഉത്തരവിടുന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പി.ശശിയ്‌ക്കെതിരായ പരാതി അന്വേഷിക്കാത്തത് ഉളുപ്പില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ശക്തിയ്ക്കനുസരിച്ച് സീറ്റ് തങ്ങള്‍ക്ക് കിട്ടിയില്ലെന്നും മാണി പറഞ്ഞു.

Subscribe Us: