Categories

പോരായമകളുണ്ടെങ്കില്‍ തിരുത്തും: മാണി

km-maniകൊച്ചി: സംസ്ഥാന ബജറ്റിനെക്കുറിച്ച് എം.എല്‍.എമാര്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ബജറ്റില്‍ പോരായ്മരളുണ്ടെങ്കില്‍ തിരുത്തും. നിയമസഭയില്‍ പൊതുചര്‍ച്ചയ്ക്ക് ശേഷം ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് ആവശ്യമെങ്കില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. പരാതിയുള്ളവര്‍ക്ക് അക്കാര്യം തന്റെ പക്കല്‍ ഉന്നയിക്കാം.

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതില്‍ തെറ്റുപറ്റിയെന്ന് കരുതുന്നില്ല. ജനങ്ങള്‍ ആഗ്രഹിച്ച ജനപ്രീതിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മാണി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും നല്ല ഒരു ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി ബജറ്റിശന്റ ശോഭ കെടുത്തരുതെന്നും മാണി പറഞ്ഞു.

One Response to “പോരായമകളുണ്ടെങ്കില്‍ തിരുത്തും: മാണി”

  1. ICE

    എന്നാല്‍ ഈ ബജറ്റ് മൊത്തം മാറ്റേണ്ടി വരും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.