എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണയെന്ന് കെ.എം മാണി; പിന്തുണ ലീഗിനുമാത്രം യു.ഡി.എഫിനല്ലെന്നും മാണി
എഡിറ്റര്‍
Friday 17th March 2017 7:49pm

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കേരളാ ക്രോണ്‍ഗ്രസ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുമെന്ന് കെ.എം.മാണി. അതേസമയം, ഇത് യു.ഡി.എഫിന് പ്രഖ്യാപിച്ച പിന്തുണയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാണിയുടെ പ്രസ്താവന.

വര്‍ഷങ്ങളായി മുസ്‌ലിം ലീഗും ലീഗിന്റെ നേതാക്കളുമായി തുടര്‍ന്നു വരുന്ന സൗഹൃദമാണ് പിന്തുണ പ്രഖ്യാപിക്കാന്‍ കാരണമെന്നും മാണി വ്യക്തമാക്കി.

കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ ഉന്നതധികാര സമിതിയോഗത്തിലായിരുന്നു മുസ്‌ലിം ലീഗ് സ്ഥാനാര്‍തഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

യു.ഡി.എഫ് കണ്‍വെന്‍ഷന് ശേഷം കേരളാ കോണ്‍ഗ്രസ് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഉപാധികളില്ലാതെ തങ്ങളെ പിന്തുണയ്ക്കണമെന്ന് മുസ്‌ലിം ലീഗ് കേരളാ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ലീഗ് സഹോദര പാര്‍ട്ടിയാണെന്നും കമ്മറ്റി കൂടി തീരുമാനം എടുക്കുമെന്നുമായിരുന്നു മാണിയുടെ മറുപടി.

Advertisement