Categories

പാലമുഷിയെ പിടിക്കാന്‍ ഫാരിസിന്റെ ഒറ്റല്‍

ചുരുക്കെഴുത്ത്/ ബാബുഭരദ്വാജ്

കേരളീയ രാഷ്ട്രീയം തെരഞ്ഞെടുപ്പിന്റെ ഒരു ഭ്രാന്തന്‍ വേലിയേറ്റത്തില്‍ പെട്ട് ഉഴലുമ്പോള്‍ കൈ നനയാതെ മീന്‍ പിടിക്കാന്‍ വൈദഗ്ധ്യം നേടിയവരാണ് അവരില്‍ പലരും. മീന്‍കൊട്ടക്കുള്ളില്‍ കിടന്ന് പുളഞ്ഞ് കുഴപ്പമുണ്ടാക്കി ചില വഴുവഴുപ്പന്‍ മീനുകള്‍ ചാടാന്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രധാനി ഒരു പാല മുഷിയാണ്.

ആഫ്രിക്കന്‍ മുഷിയുടെ പ്രത്യേകത അത് കുളത്തിലെ മറ്റെല്ലാം മീനുകളേയും വംശത്തോടെ മുടിച്ച് ആധിപത്യം സ്ഥാപിക്കും എന്ന് മാത്രമല്ല. തഴച്ച് വളര്‍ന്ന് കുളം കീഴടക്കുകയും ചെയ്യും. പാലമുഷിയെ പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത് വേന്ദ്രനയാണ്.

ഇവിടെ പാര്‍ട്ടി എന്ന് പറഞ്ഞാല്‍ സി.പി.ഐ.എം ആണ്. ചില വസ്തുക്കള്‍ക്ക് അതിന്റെ ബ്രാന്റ് നാമമാകാന്‍ കഴിവേറും. നാട്ടിന്‍പുറത്ത് ‘സിഗരറ്റ്’ എന്ന് പറഞ്ഞാല്‍ കത്തിരി മാര്‍ക്കാണ്. പേസ്‌റ്റെന്നു പറഞ്ഞാല്‍ ഒരു പ്രത്യേക തരം പല്ല് തേക്കല്‍ വസ്തുവിന്റെ ബ്രാന്റ് നാമമാണ്.

വസ്തുവിന്റെ ശരിപ്പേര് പറയാതെ സിഗരറ്റെന്ന് പറഞ്ഞാല്‍ കടക്കാരന്‍ കൊടുക്കുന്നത് കത്തിരി മാര്‍ക്കും പേസ്‌റ്റെന്ന് പറഞ്ഞാല്‍ കിട്ടുന്നത് കോള്‍ഗേറ്റെന്നുമാണ്. ഈ വിധം നിരവധി സാധനങ്ങള്‍ ഉണ്ട്. കേരളത്തില്‍ പാര്‍ട്ടിയെന്ന് മാത്രം പറഞ്ഞാല്‍ അത് സി.പി.ഐ.എമ്മാണ്. മറ്റെല്ലാ പാര്‍ട്ടികളും പേര് ചൊല്ലി വിളിക്കുമ്പോഴേ പാര്‍ട്ടിയാവുകയുള്ളൂ.

പാലാ മുഷിയെപ്പിടിക്കാന്‍ ഫാരിസ് അബൂബക്കര്‍ ഒറ്റാലുമായി ഇറങ്ങിക്കഴിഞ്ഞു. പാലമുഷി’ ഒറ്റാലിയില്‍ കയറിക്കഴിഞ്ഞുവെന്നോ കയറാന്‍ പോകുന്നുവെന്നോ ഒക്കെയുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. കയറും എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. ഫാരിസിന്റെ കൂടെ പള്ളിയും പട്ടക്കാരുമുണ്ട്. നസ്രാണി ദീപികയെ ഫാരിസിന് അടിയറ വെച്ച അച്ചന്‍മാരുടെ കൂട്ടുണ്ട് ഫാരിസിന്.

എത്ര കാലമായി ചളിയില്‍ പൂണ്ട് കിടക്കുന്നു. ഇനിയും വരണ്ട്‌കൊണ്ടിരിക്കുന്ന ചളിക്കുണ്ടില്‍ പുളഞ്ഞ് കളിക്കാനാവില്ല. പുറത്ത് ചാടുക തന്നെവേണം. അതിനാണ് തൊടുപുഴ പാലമുഷി കലക്കിയത്. പ്രതീക്ഷിക്കാത്ത സമയത്ത് വഴുതിനീങ്ങാന്‍ ഈ പാലക്കാരന് വൈദഗ്ധ്യമേറെ.

എല്ലാം അനുകൂലമാണെങ്കില്‍ എന്തിനാണ് മാണിയെ കൂട്ട്പിടിക്കുന്നത്. അച്യുതാനന്ദന്‍ അറിയാതെ ഈ ഒറ്റലുകാര്‍ ഇറങ്ങിയതെന്തിനാണ്. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി ഒരു തിരഞ്ഞെടുപ്പിന് പാര്‍ട്ടി നേതൃത്വം തയ്യാറല്ല. മാണിയെ ഒറ്റാലിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അച്യുതാനന്ദനെ വേണ്ടി വരില്ല.

അച്യുതാനന്ദനെ പ്രകീര്‍ത്തിക്കുമ്പോഴൊക്കെ പാര്‍ട്ടി നേതൃത്വം വല്ലാതെ ഹൃദയവ്യഥ അനുഭവിക്കുന്നുണ്ട്. അതുവരെ തള്ളിപ്പറഞ്ഞ ഒരാളെ പുണ്യവാളനാക്കുമ്പോള്‍ ഇതുവരെ പാര്‍ട്ടി പറഞ്ഞതെല്ലാം തെറ്റാണെന്ന് വരുമല്ലോ. അടുത്ത ഏതാനും നാളുകളില്‍ ഇതുവരെ കളിച്ച എപ്പിസോഡുകള്‍ മാറിവരാന്‍ പോകുന്നു. കഥ പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.

മാണിയുടെ ഒറ്റാലില്‍ കുരുങ്ങിക്കിടക്കുന്ന പി.ജെ സോസഫിന്റെ സ്ഥിതിയെന്താകും.?. പി.ജെ ജോസഫിന് താന്‍ ചാടിപ്പോയ ഒറ്റാലിലേക്ക് തന്നെ മാണിക്കൊപ്പം തിരിച്ചുവരേണ്ടി വരുമോ?. ശേഷം ഭാഗങ്ങള്‍ സ്‌ക്രീനില്‍ കാണുന്നതല്ലേ നല്ലത്.

അച്യുതാനന്ദനൊപ്പം നിന്ന് ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞ വിപ്ലവകാരികളും ഇപ്പോള്‍ ഫാരിസിന് ഉപദേശ നിര്‍ദേശം നല്‍കാന്‍ കൂടെക്കൂടിയിട്ടുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഞാനിപ്പോള്‍ അതൊന്നും പറയുന്നില്ല.

Tagged with:

10 Responses to “പാലമുഷിയെ പിടിക്കാന്‍ ഫാരിസിന്റെ ഒറ്റല്‍”

 1. kiran thomas

  ബാബു ഭരദ്വാജ് കൊള്ളാമല്ലോ എന്തെല്ലാം വിവരങ്ങളാണ്‌ വി.എസ് അത്രക്ക് പുണ്യാളനാണ്‌ എന്ന് എഴുതി എഴുതി വലുതാക്കി എന്നതൊഴിച്ചാല്‍ അങ്ങനെ ഒന്നല്ല എന്ന് ദിനംപ്രതി നമ്മള്‍ അറിയുകയല്ലെ. വലിയ കമ്യൂണിസ്റ്റിന്റെ പാര്‍ട്ടി മെമ്പറായ മകന്‍ സമ്പന്ന ക്ലബില്‍ അംഗത്വമെടുത്തതും അതിനെ ചാനലുകളില്‍ ഇരുന്ന് മഹാനായ ഈ കമ്യൂണിസ്റ്റ് ന്യായികരിച്ചതും നമ്മള്‍ കണ്ടു. സാദാ സര്‍ക്കാര്‍ ജീവനക്കാരനായ മകന്‍ എത്ര വിദേശയാത്രകളാണ്‌ നാടുകാണല്‍ പരിപാടിയുടെ ഭാഗമായി നടത്തിയത്?വലിയ കമ്യൂനിസ്റ്റായ അഛന്റെ ചെറിയ കമ്യൂണിസ്റ്റായ മകന്‍ അനുകരിക്കുന്നത് ഈ വെറുക്കപ്പെട്ട ഫാരിസിന്റെ ലൈനാണ്‌ എന്നതുകൂടെ പറയണെ ബാബു സാറേ

 2. Anto thomas

  ഇതില്‍ അത്ഭുതം ഒന്നുമില്ല..സാമുദായിക സങ്കടനകള്‍ക്ക് എതിരെ ഇടതു പക്ഷത്തിനു കൃത്യമായ നിലപാട് ഒന്നും ഇല്ലല്ലോ? മാണിയെ കൂടെ കൂട്ടം എങ്കില്‍ ബീ ജെ പീയെയും കൂടെ നിര്‍ത്താം..മത മേലധ്യക്ഷന്മാരെ ഇനി രഹസ്യമായി കണ്ടു കാലു പിടിക്കണ്ട എന്നാ ഗുണവുമുണ്ട്..മത പൌരോഹിത്യതിനെ കെട്ടുകള്‍ പൊട്ടിച്ചു ചെങ്കൊടി പിടിച്ചവര്‍ക്ക് തെമ്മാടി കുഴി തന്നെയാണ് ഇഷ്ടം..

 3. Manoj

  പി ഡി പി യെ കൂട്ട് പടിച്ചു കാമ്മുനിസ്റ്റ് പാര്‍ട്ടി ഒരിക്കല്‍ അനുഭവിച്ചതാണ്‌. ഇന്നും കുറച്ചൊക്കെ അനുഭവിക്കുന്നു. ഇനിയും ഇത്തരം ഒരു വിഡ്ഢിത്തം അവര്‍ ചെയ്യുമോ?

 4. devan

  ബാബു ബാര്ദ്വ്ജ്എന്താന്ന് നിങ്ങള്ക്ക് സി പി എം ..നിന്നും നേരിടേണ്ടി വന്നത്
  എല്ലാ ലേഖനവും ഒരുപോലെ തോന്നുന്നു വിശദീകരിക്കുമെന്ന് പ്രതീഷിക്കുന്നു ……

 5. anoob

  എന്തൊക്കെയോ എഴുതി എന്നെ ഉള്ളു… രണ്ടാമതൊന്നു വായിച്ചിട്ട് പ്രസിദ്ദീകരിച്ചാല്‍
  മതിയായിരുന്നു….

 6. KOLENGARETH RAJAGOPALAN

  മാണിയെ കൂട്ട് പിടിക്കുന്നതിനു പകരം കോണ്‍ഗ്രെസ്സു തന്നെ പോരെ ?

 7. KOLENGARETH RAJAGOPALAN

  പി ഡി പി ,ബി ജെ പി ജനപക്ഷം ,കാന്തപുരംസുന്നി ,പി സി തോമസ്‌ കെ കോ ,ഇരസ്വത്വ കുഞ്ഞഹമ്മദ് .പോക്കര്‍ ആദികള്‍ ,മദനി,സൂഫിയ,,മാര്‍ടിന്‍,ഫാരിസ്‌,ലിസ്ചാകോ,മനോമാത്യു ,വര്‍ഗീയ ഭീകര വാദികളും മൂലധന മാഫിയകളും ആരും നമുക്ക് അന്യരല്ല ബാബു …..

 8. K usman

  ബാബു ഭരദ്വാജ് കൈരളിയില്‍ നിന്ന് പോയപ്പോള്‍ കൂടെ പോയ അവധാരകാന്‍ പുതിയ ചാനലില്‍ ‍അവധരണം കഴിഞ്ഞാല്‍ പറയുന്നത് ജൈഹിന്ദ്….അതുപോലെ കേരളത്തിലെ ഇടതു പക്ഷത്തുള്ളവരെ ജൈഹിന്ദ് വിളിപ്പിക്കാനുള്ള പരിപാടി ഉണ്ടോ……നല്ല നേതാവെന്നും അല്ലാത്തവര്‍ എന്നും , വിപ്ലവം പോരാ എന്നും പറഞ്ഞു പാര്‍ട്ടി വിട്ടവര്‍ ഇന്ന് എവിടെ നില്‍ക്കുന്നു. മണല്‍ പാസ്സിന്റെ പേരില്‍ വിപ്ലവം മൂത്ത് പാര്‍ട്ടി വിട്ടു U d f ന്റെ കൂടെ മുനിസിപല്‍ ചെയര്‍മാന്‍ ആയി (sdpi ..sapport)noominetion പിന്‍വലിച്ച്പ്പോള്‍ 5 കൊല്ലം ചെയര്‍മാന്‍ സ്ഥാനം ഉറപ്പിക്കുകയും 3 ഉറുപ്പിക ചിലവാക്കിയാല്‍ കൊണ്ഗ്രസ്സില്‍ ചേരുകയും ചെയ്യാം വിപ്ലവക്കാരന് .ബാക്കി ഉള്ളവരുടെ പുതിയ വിപ്ലവം വഴിയെ കാണാം …..സാദാരണകാരന് വല്ലതുമൊക്കെ ചെയ്യാന്‍ L D F ഗോവെര്‍മെന്റ്റ് ശ്രമിച്ചിട്ടുണ്ട് എല്ലാം ആയി എന്ന് പറയുന്നില്ല .(ഒന്നും ചെയ്യാത്ത U d f നെ ക്കാളും നല്ലതല്ലേ )….ഭരണ തുടര്ച്ചക്ക് വേണ്ടി മാണിയെ കൂട്ടുന്നതില്‍ തെറ്റില്ല…

 9. usman

  >>>>kolengareth _Rajagopalanji…മുസ്ലിം ലീഗ് ഉള്‍പെടുന്ന ഒന്നാം U P A ഗവര്‍മെന്റിന് പിന്തുണ നല്ഗുന്ന അത്ര ബുദ്ധിമുട്ടില്ല …ഇടതു പക്ഷത്തിനു…. മാണികൂടി ഉള്‍പെടുന്ന ഗവര്‍മെന്റിനെ നയിക്കുന്നതില്‍.

 10. Comrade

  ശരിയായ കാഴ്ചപ്പാട്..ലാല്‍സലാം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.