കോട്ടയം: എല്ലാ മുന്നണികളോടും മൃദുസമീപനം മാത്രമാണെന്നും ബി.ജെ.പിയോടും അതുതന്നെയെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. കഴിഞ്ഞദിവസം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവേയാണ് ബി.ജെ.പിയോടുള്ള തങ്ങളുടെ സമീപനം മാണി വ്യക്തമാക്കിയത്.


Also read ‘മോദി ഇന്ത്യന്‍ തീവ്രവാദി’അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരിയടിച്ച് സിഖ് വംശജരുടെ പ്രതിഷേധം; വാര്‍ത്ത മുക്കി ഇന്ത്യന്‍മാധ്യമങ്ങള്‍


ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടകനായ ചടങ്ങിലായിരുന്നു കെ.എം മാണിയും പങ്കെടുത്തത്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നത് ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയെന്നോണമാണ് മാണി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് (എം) വിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയെ ബി.ജെ.പി മുന്നണി ബന്ധത്തിന് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്നണിയുടെ വാതിലുകള്‍ തുറന്നിരിക്കുകായാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ആ സമയത്ത് ബി.ജെ.പി നേതാക്കളുടെ പ്രതികരണവും.


Dont miss ജി.എസ്.ടിയുടെ പൂര്‍ണ രൂപം അറിയില്ല; ബോധവത്കരണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കുടുങ്ങി യോഗിയുടെ മന്ത്രി; വീഡിയോ


കഴിഞ്ഞ ദിവസം വേദിയിലെത്തിയ മാണി നടത്തിയ പ്രസംഗവും രാഷ്ട്രീയ ശ്രദ്ധനേടിയതായിരുന്നു. തനിക്ക് ഇതുവരെ ലഭിച്ചത് റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണെന്നും എന്നാല്‍ ഇത്തവണ ലഭിച്ചത് താമരപ്പൂക്കള്‍കൊണ്ടാണെന്നുമായിരുന്നു മാണി യോഗത്തില്‍ പറഞ്ഞത്.