കോട്ടയം: ുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനുമതി ആവശ്യമില്ലെന്ന് ധനമന്ത്രി കെ.എം മാണി. കോട്ടയത്ത് യു.ഡി.എഫിന്റെ ഉപവാസ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു കെ.എം മാണി.

കേരളത്തിലെ ജനങ്ങളുടെ രക്ഷയ്ക്കു വേണ്ടിയാണിത്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. സര്‍ക്കാരിന് മറ്റൊന്നും നോക്കാനില്ല. ഒരു തരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നും മാണി പറഞ്ഞു.

Subscribe Us:

ആരുടെയും അനുവാദത്തിനും ഔദാര്യത്തിനും കാത്തുനില്‍ക്കില്ല. പുതിയ ഡാം നിര്‍മിക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. അത് ചെയ്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ ദേശീയ പത്രങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ജയലളിത എഴുതിയ തുറന്ന കത്തിനെക്കുറിച്ചും മാണി പരാമര്‍ശിച്ചു. ജയലളിത എത്ര ലേഖനം എഴുതിയാലും പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Malayalam News