തിരുവനന്തപ്പുരം: സ്വയം സംരംഭക മിഷന്‍ പദ്ധതിയില്‍ 50,000 പേര്‍ക്ക് പരിശീലനം നല്‍കുമെന്നും അവര്‍ രൂപീകരിക്കുന്ന പതിനായിരം സ്വയംസഹായ സംഘങ്ങളുടെ വ്യവസായ പദ്ധതികള്‍ക്കു പരമാവധി 20 ലക്ഷം രൂപ വരെ പലിശയില്ലാ വായ്പ നല്‍കുമെന്നു മന്ത്രി കെ.എം. മാണി അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന കെ.എഫ്.സി യാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുക.

നാളെയാണ് സ്വയം സംരഭക മിഷന്‍ ആരംഭിക്കുന്നത്. അപേക്ഷ ക്ഷണിച്ചാണ് സ്വയം സംരംഭകരാകാന്‍ യോഗ്യതയുള്ള 4000 പേരെ തിരഞ്ഞെടുത്തത്. 812 പേര്‍ക്ക് ആദ്യബച്ചായി സംരംഭക പരിശീലനം നല്‍കും. പരിശീലനം ആറാഴ്ച നീണ്ടു നില്‍ക്കും. ഇപ്പോള്‍ തിരഞ്ഞെടുത്തവരുടെ പരിശീലനം കഴിഞ്ഞ ശേഷം ഇതേ പ്രകാരം വീണ്ടും അപേക്ഷ ക്ഷണിക്കും.

Subscribe Us:

ഓരോ സ്വയംസഹായ സംഘത്തിലും രണ്ടുപേരെങ്കിലും സംരംഭക പരിശീലനം നേടിയവര്‍ വേണം. സംഘങ്ങള്‍ക്ക് ഇഷ്ടമുള്ള പദ്ധതി നടപ്പിലാക്കാം. വായ്പ തിരിച്ചടവിന് മോട്ടോറിയം ഉണ്ടായിരിക്കും. അതു കഴിഞ്ഞു പലിശയില്ലാതെ മുതല്‍ മാത്രം മാസ തവണകളായി അടച്ചാല്‍ മതി.

Malayalam News
Kerala News in English