ജിദ്ദ: പ്രമുഖ ചരിത്ര പണ്ഡിതനും എഴുത്തുകാരനും വിദ്യാഭ്യാസ വിവക്ഷകനുമായ പ്രൊഫസര്‍ കെ എം ബഹാവുദ്ദീന്റെ വിയോഗത്തില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചനം രേഖപ്പെടുത്തി. പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക്തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ മരണം വരുത്തിയതെന്ന് യോഗം വിലയിരുത്തി.
ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് പി.കെ ബഷീര്‍, സെക്രട്ടറി അഷ്‌റഫ് മൊറയൂര്‍, ഇഖ്ബാല്‍(കേരളം), ശൈഖ് അബ്ദുല്ല(തമിഴ്‌നാട്), ഹസൈന്‍(കര്‍ണ്ണാടക), ജാവേദ് ഖാന്‍ (ഡല്‍ഹി) എന്നിവര്‍ സംസാരിച്ചു.