Categories

വീക്ഷണം പത്രാധിപര്‍ മോഹന വര്‍മ രാജിവെച്ചു

kl-mohanavarmaതിരുവനന്തപുരം: കെ പി സി സി മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപര്‍ കെ എല്‍ മോഹനവര്‍മ രാജിവച്ചു. രാജിക്കത്ത് കെ പി സി സിക്കും എ കെ ആന്റണി ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് രാജിയെന്ന് റിപ്പോര്‍ട്ടുണ്ട്.

സര്‍ഗാത്മക എഴുത്തുകാര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെയോ മതത്തിന്റെയോ ഭാഗമാകാനാവില്ലെന്ന് മോഹനവര്‍മ പറഞ്ഞു. എം ഡി ബെന്നി ബെഹനാനോ, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ പത്രാധിപസ്ഥാനം ഏറെറടുക്കുമെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.