എഡിറ്റര്‍
എഡിറ്റര്‍
ജാതി ഉന്‍മൂലനത്തിന് എന്തുപറ്റി
എഡിറ്റര്‍
Monday 27th January 2014 2:41pm

”നാളിതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്.” ഇങ്ങനെയാണ് മാര്‍ക്‌സ് ചരിത്രത്തെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വ്യാഖ്യാനിക്കുന്നത്. ഇന്ത്യാ ചരിത്രത്തിന്റെ സവിശേഷവും സാര്‍വ്വത്രികവുമായ പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍, നാളിതുവരെയുള്ള ഇന്ത്യാ ചരിത്രം ജാതിവിരുദ്ധ, ജാതി നശീകരണ വര്‍ഗ സമരത്തിന്റെ ചരിത്രമാണെന്ന് വായിക്കേണ്ടിയിരിക്കുന്നു. ജാതി നശീകരണ വര്‍ഗ സമരം ഉല്‍പാദന ബന്ധങ്ങളുടെ വിമോചനവുമാണ്. അത് ദേശീയ വിമോചന സമരമാണ്.

cast-1

line

എസ്സേയ്‌സ്/കെ.കെ.എസ്. ദാസ്

line
1

പ്രകൃതിയോട് കീഴടങ്ങുകയും പ്രകൃതിയോട് ഏറ്റുമുട്ടുകയും പ്രകൃതിയെ മാറ്റിത്തീര്‍ക്കുകയും ചെയ്ത് വികസിക്കുന്ന മാനവ സമൂഹം സൃഷ്ടിക്കുന്ന ചരിത്രം ചരിത്രപരമായ ഭൗതികവാദ വിശകലനത്തില്‍ വായിക്കണം.

ഇന്ത്യന്‍ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക ഘടനയില്‍ ജാതിബോധം ഒരു സവിശേഷതയാണ്. ചാതുര്‍വര്‍ണ്യ ഘടനയിലെ ഉത്പാദന ഘടന തൊട്ട് ഇന്നോളം വര്‍ണ-ജാതി വ്യവസ്ഥ അതിജീവിച്ചിട്ടുണ്ട്.

നിശ്ചലമായ ഒന്നല്ല ജാതി വ്യവസ്ഥ. നീണ്ട ചരിത്ര ഘട്ടങ്ങളില്‍ ജാതി വ്യവസ്ഥ നിരവധി പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പരിഷ്‌കരണപരമായ ഭാഗങ്ങളുടെ വഴക്കമുള്ള ഈ വ്യവസ്ഥയ്ക്കുള്ളില്‍ വഴക്കമില്ലായ്മയുടെ ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തുല്യത നിഷേധിക്കുന്ന ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യുക എന്നതാണ് ഇന്ത്യന്‍ വിപ്ലവത്തിന്റെ രാഷ്ട്രീയ കടമകളില്‍ ഒന്ന്.

”നാളിതുവരെയുള്ള സമൂഹങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്.” ഇങ്ങനെയാണ് മാര്‍ക്‌സ് ചരിത്രത്തെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ വ്യാഖ്യാനിക്കുന്നത്. ഇന്ത്യാ ചരിത്രത്തിന്റെ സവിശേഷവും സാര്‍വ്വത്രികവുമായ പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍, നാളിതുവരെയുള്ള ഇന്ത്യാ ചരിത്രം ജാതിവിരുദ്ധ, ജാതി നശീകരണ വര്‍ഗ സമരത്തിന്റെ ചരിത്രമാണെന്ന് വായിക്കേണ്ടിയിരിക്കുന്നു. ജാതി നശീകരണ വര്‍ഗ സമരം ഉല്‍പാദന ബന്ധങ്ങളുടെ വിമോചനവുമാണ്. അത് ദേശീയ വിമോചന സമരമാണ്.

ദളിത് വിമോചന സമരവും ദളിത് വിമോചന ദൗത്യവും പൂര്‍ത്തീകരിക്കപ്പെടണം. ദളിത് മര്‍ദ്ദിത ജനതയുടെയും മര്‍ദ്ദിത ദേശീയതകളുടെയും വിമോചനം പൂര്‍ത്തീകരിക്കാത്ത ദേശീയ വിമോചനം ജാതിബദ്ധ ഉത്പാദന ബന്ധങ്ങളുടെ ആധിപത്യത്തെ പുരുത്പാദിപ്പിക്കുന്നു.

സമ്പദ്ഘടനയുടെ ഉല്‍പന്നമായ ഉപരിഘടനയുടെ ഭാഗം മാത്രമാണ് ജാതി വ്യവസ്ഥ എന്ന കേവല സാമ്പത്തിക മാത്രവാദം ജാതിവ്യവസ്ഥയെ തിരിച്ചറിയാന്‍ കൂട്ടാക്കുന്നില്ല. അത് ഇപ്പോഴും നിലനില്‍ക്കുന്ന ചില മാര്‍ക്‌സിസ്റ്റ് വിശകലനമാണ്.

ജാതി വ്യവസ്ഥയെന്നത് ഉപരിഘടനയോട് ബന്ധപ്പെട്ട് നില്‍ക്കുന്നതാണെന്നും വിപ്ലവാനന്തരം ഉപരിഘടനയില്‍ വരുന്ന മാറ്റത്തിനനുസൃതമായി അത് മാറ്റപ്പെടുമെന്നുമാണ് ഈ വിശകലനം വാദിക്കുന്നത്.

അതൊരു യാന്ത്രിക സമീപനമാണെന്നുള്ള വാദം കേരളത്തിലെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകളുടെ ഇടയില്‍ തന്നെ 60കള്‍ക്ക് ശേഷം ശക്തമായി ഉയര്‍ന്നുവരികയും വിപുലമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി ജാതിവ്യവസ്ഥ സാമ്പത്തിക അടിത്തറയോട് ബന്ധപ്പെട്ടും അതിന്റെ സാംസ്‌കാരിക ഉല്‍പ്പന്നമായ ഉപരിഘടനയോട് ബന്ധപ്പെട്ടും നില്‍ക്കുന്ന ഒരു വലിയ സ്ഥാപനവല്‍ക്കരണമാണ് എന്ന്  പൊതുവെ മാര്‍ക്‌സിസ്റ്റ് ലോകം ഇന്ന് അംഗീകരിക്കുന്നുണ്ട്.

ജാതി മേധാവിത്ത സാമ്പത്തിക ശക്തികളുടെ മര്‍ദ്ദനവും പീഡനവും അവകാശ നിഷേധവും ജാതി-അയിത്ത അടിത്തട്ട് സമൂഹങ്ങള്‍ക്ക് എന്നതാണ് ജാതി വ്യവസ്ഥയുടെ ഘടന. വിഭജിതവും ശ്രേണിബദ്ധവും ജാതി ആധിപത്യത്തിലധിഷഠിതവുമാണിത്. ശ്രേണീ ബദ്ധമായി ജാതി വ്യവസ്ഥ നിലനില്‍ക്കുന്നു എന്ന് ഡോ. അംബേദ്കര്‍ വ്യക്തമാക്കി.

ആദിമ ജാതി വ്യവസ്ഥ കേവലം തൊഴില്‍ വിഭജനമാണെന്ന കാഴ്ച്ചപ്പാടില്‍ നിന്നും ഭിന്നമായി അത് തൊഴില്‍ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണ് എന്നും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്.

മതം, ആചാരാനുഷ്ഠാനം, വിശ്വാസം, സാഹിത്യം തുടങ്ങിയ സാംസ്‌കാരിക ഘടകങ്ങളായും ജാതി വ്യവസ്ഥ നിലനില്‍ക്കുകയോ പരിഷ്‌കരണവിധേയമായി കാലാകാലങ്ങളില്‍ പിന്തുടരുകയോ ചെയ്യുന്നു.

ഓരോ ജാതി സമൂഹവും ജനനം, മരണം, വിവാഹം, ദായക്രമം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക നിയമങ്ങളും ആചാരക്രമങ്ങളും പിന്തുടര്‍ന്ന് പോരുന്നു. ആയതിനാല്‍ ഇവയെല്ലാം കൂടിച്ചേരുന്നതും വികസിക്കപ്പെടുന്നതുമായ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക സ്ഥാപനവല്‍കരണമാണ് ജാതി വ്യവസ്ഥ. എന്നാല്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ ജാതിവ്യവസ്ഥയെ പിരിഷ്‌ക്കരിക്കുകയും ഫ്യൂഡല്‍ ജാതി മേധാവിത്വ ഘടനയ്ക്ക് ആഘാതമേല്‍പ്പിക്കുകയും ചെയ്തു.
അടുത്ത പേജില്‍ തുടരുന്നു

Advertisement