എഡിറ്റര്‍
എഡിറ്റര്‍
എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ല: എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം തള്ളി കെ.കെ ശൈലജ
എഡിറ്റര്‍
Monday 6th February 2017 8:53am

shylaja


‘എല്ലാം ശരിയാകുമെന്നു പറഞ്ഞാണു എല്‍.ഡി.എഫ് വന്നതെങ്കിലും എല്ലാം ശരിയാകുമെന്നു തോന്നുന്നില്ല.’ എന്നാണ് ശൈലജ ഇപ്പോള്‍ പറയുന്നത്.


കണ്ണൂര്‍: ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു. എന്നാല്‍ എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്നാണ് എല്‍.ഡി.എഫ് മന്ത്രിസഭയിലെ അംഗമായ കെ.കെ ശൈലജ ഇപ്പോള്‍ പറയുന്നത്.

‘എല്ലാം ശരിയാകുമെന്നു പറഞ്ഞാണു എല്‍.ഡി.എഫ് വന്നതെങ്കിലും എല്ലാം ശരിയാകുമെന്നു തോന്നുന്നില്ല.’ എന്നാണ് ശൈലജ ഇപ്പോള്‍ പറയുന്നത്. കണ്ണൂരില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


Also Read: ‘കൊന്നാലും രാജിയില്ല, പഠിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തുമ്പോള്‍ തുറക്കും, സമരം കിടക്കുന്ന കെ മുരളീധരന്റെ ശിപാര്‍ശയിലും പലര്‍ക്കും അഡ്മിഷന്‍ നല്‍കിയിട്ടുണ്ട്’: ലക്ഷ്മിനായര്‍


ചില കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. പല പദ്ധതികള്‍ക്കും പണമാണു പ്രശ്നം. കേന്ദ്രവിഹിതം കിട്ടാത്തതും പലതിനും തടസമാണ്. എല്ലാം ശരിയായില്ലെങ്കിലും ചില കാര്യങ്ങള്‍ ശരിയാക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അഞ്ച് വര്‍ഷം ഭരിച്ചാലും എല്ലാം ശരിയാകുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Advertisement