Categories

കെ.കെ രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

ramachandran masterതിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധപ്രവത്തനത്തിന് എ.ഐ.സി.സിയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളത്തിലാണ് രാമചന്ദ്രന്‍മാസ്റ്റര്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് രാമചന്ദ്രന്‍മാസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാഞ്ഞതിനാലാണ് തന്നെ 2006ല്‍ മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. അഴിമതിക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തന്റെ വകുപ്പ് എടുത്ത് മാറ്റുമെന്ന് പിന്നീട് ഭീഷണിപ്പെടുത്തി. ഹിമാലയ കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഇരുവരും യു.ഡി.എഫ് ജയിച്ചാല്‍ ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രിമാരാവരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാര്‍ട്ടിക്കെതിരെ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കെ.പി.സി.സി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി.

കെ.കെ രാമചന്ദ്രന്‍ എ.ഐ.സി.സി അംഗമായതിനാലാണ് നടപടി കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. അദ്ദേഹം നടത്തിയ വിമര്‍ശനത്തിന്റെ പത്രക്ലിപ്പിംഗുകളും മുറ്റും റിപ്പോര്‍ട്ടിനൊപ്പം എ.ഐ.സി.സിക്ക് നല്‍കിയിരുന്നു.

സംഭവത്തിനു ശേഷം ഒരാഴ്ചയ്ക്കുളളില്‍ മറുപടി നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം മാസ്റ്റര്‍ക്ക് നല്‍കിയ കത്തിന് അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല.. ഗൗരവപരമായ വീഴ്ചയാണ് രാമചന്ദ്രന്റെ ഭാഗു നിന്നുണ്ടായതെന്ന് കെ.പി.സി.സി ചൂണ്ടിക്കാട്ടിയിരുന്നു.

One Response to “കെ.കെ രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി”

  1. RAJAN Mulavukadu.

    മാസ്റെര്‍ക്കു അറിയ്ല്ലേ കളിക്കുന്നത് ചെന്നിതലയോടും,
    ചാണ്ടി സാറിനോട്മാണെന്ന്,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.