ഒഞ്ചിയം: സംസ്ഥാനനേതൃത്വം കുഞ്ഞനന്തനെക്കൊണ്ട് ചെയ്യിച്ചതാണ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കെ.കെ. രമ. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ പുറത്താക്കാന്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വം തയ്യാറാവണമെന്നും രമ പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ പാനൂര്‍ ഏരിയ കമ്മിറ്റിയംഗം കുഞ്ഞനനന്തനാണെന്ന ടി.കെ രജീഷിന്റെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു രമ.

ടി.പിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് കുഞ്ഞനന്തന്റെ നേതൃത്വത്തിലാണെന്നായിരുന്നു രജീഷിന്റെ മൊഴി. ഗൂഢാലോചന നടന്നത് പി.പി രാമകൃഷ്ണന്റെ വീട്ടിലാണെന്നും രജീഷ് മൊഴി നല്‍കി.

Subscribe Us: