കോഴിക്കോട്: ബാലുശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയും ടി.പി ചന്ദ്രശേഖരന്റെ ഭാര്യാപിതാവുമായ കെ.കെ മാധവനെ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നുവെങ്കിലും സമകാലീനമലയാളം വാരികയിലും ഡൂള്‍ന്യൂസിലും പ്രസിദ്ധീകരിച്ച അഭിമുഖത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു.

Ads By Google

ബാലുശ്ശേരി ഏരിയ കമ്മിറ്റിയിലെ നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡിയില്‍ പുറത്താക്കാന്‍ തീരുമാനിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. നിലവില്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗം കൂടിയായ കെ.കെ മാധവന്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുറത്താക്കാന്‍ തീരുമാനം എടുത്തത്. ജില്ലാകമ്മിറ്റി തീരുമാനം അംഗീകരിക്കുന്നതോടെ പുറത്താക്കല്‍ തീരുമാനം നടപ്പാക്കും. നടപടി പ്രതീക്ഷിച്ചിരുന്നെന്ന് കെ.കെ മാധവന്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച കെ.കെ മാധവനുമായുള്ള ആഭിമുഖം