Categories

നാട്ടില്‍ നാണംകെട്ട് ബംഗ്ലാദേശ്; വിജയവഴിയില്‍ കിവീസ്

മിര്‍പൂര്‍: വിജയത്തിനായി ഇരമ്പിയ നാട്ടുകാര്‍ക്ക് മുമ്പില്‍ തങ്ങളുടെ മോശം പ്രകടനം കാഴ്ച്ചവെച്ച് ബംഗ്ലാദേശ് ലോകകപ്പിലെ തങ്ങളുടെ രണ്ടാം തോല്‍വി ഏറ്റവാങ്ങി. വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗിന്റെ അഡ്രസ് പിടികിട്ടാതെ ഒമ്പതുവിക്കറ്റിനാണ് ടീം നാണംകെട്ടത്. സ്‌കോര്‍. ബംഗ്ലാദേശ് 58, വീന്‍ഡീസ് 1/59. കെമോണ്‍ റോച്ചാണ് കൡയിലെ താരം.

ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിനെ അവര്‍പോലും ചിന്തിക്കാത്ത തകര്‍ച്ചയിലേക്കാണ് വീന്‍ഡീസ് ബൗളര്‍മാര്‍ തള്ളിയിട്ടത്. ആറ് ഓവറില്‍ 19 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ റോച്ചും 18 റണ്‍ഡസിന് നലുവിക്കറ്റ് വീഴ്ത്തിയ സുലൈമാന്‍ ബെന്നും മൂന്നുവിക്കറ്റു വീഴ്ത്തിയ സമിയും ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് 58ലൊതുക്കി. ബംഗ്ലാദേശിന്റെ ഒമ്പത് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ വീന്‍ഡീസ് വെറും 12 ഓവറില്‍ കളി തീര്‍ത്തു. ആറു റണ്‍സെടുത്ത സ്മിത്തിന്റെ വിക്കറ്റ് മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. ഗെയ്ല്‍ 37 റണ്‍സും ബ്രാവോ ഒമ്പതും റണ്‍സെടുത്തു.

സിംബാബ്‌വെയെ തകര്‍ത്ത് കിവീസ്
സിംബാബ്‌വെയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ന്യീസിലാന്‍ഡ് വിജയവഴിയില്‍ തിരിച്ചെത്തി. സ്‌കോര്‍ സിംബാബ്‌വെ 162, ന്യൂസിലാന്‍ഡ് 166. ഗുപ്റ്റിലാണ് കളിയിലെ താരം.

ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ കീവീസ് ബൗളര്‍മാര്‍ക്കു മുമ്പില്‍ തകരുകയായിരുന്നു. ടെയ്്‌ലറും (44) ഉത്സേയയും (36) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. കിവീസിനായി ടിംസൗത്തി മൂന്നും വെറ്റോറി, മില്‍സ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിഗില്‍ കിവീസ് 33 ഓവറില്‍ ലക്ഷ്യം കണ്ടു. ഗുപ്റ്റില്‍ 88 റണ്‍സെടുത്തും മക്കുല്ലം 76 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 4
b ശ്രീലങ്ക -4
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -4
f പാക്കിസ്ഥാന്‍ -6
g സിംബാവേ -2

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -3
b ബംഗ്ലാദേശ് -2
c ഇംഗ്ലണ്ട് -3
e ദക്ഷിണാഫ്രിക്ക -4
f വെസ്റ്റ്ഇന്‍ഡീസ് -4
g അയര്‍ലാന്റ് -2
h നെതര്‍ലാന്റ് -0

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.