Categories

Headlines

കിറ്റെക്‌സ് ഗ്രൂപ്പ് കേരളം വിടുന്നതിനെതിരെ വ്യവസായ സംഘടനകള്‍

കൊച്ചി: പ്രമുഖ വ്യവസായസ്ഥാപനമായ കിറ്റെക്‌സ് ഗ്രൂപ്പ് കേരളം വിടുന്നെന്ന വാര്‍ത്ത വ്യവസായമേഖലയിലെങ്ങും കാര്യമായ ചലനം തന്നെയാണ് ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായി വ്യവസായമേഖലയ്ക്കാകെ ദോഷകരമാകുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ വ്യക്തമാക്കി.

Ads By Google

തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്‌സ് മേധാവികളെയും ഇവര്‍ സമീപിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്ന് വ്യവസായസംരംഭകരുടെ ആഗോള സംഘടനയായ ‘ടൈ’യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി പറഞ്ഞു.

കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് കിറ്റെക്‌സ്. ഇവരുന്നയിച്ച വിഷയം നിസ്സാരമായി കാണാനാവില്ല. ഇത് ടൈ ഏറ്റെടുക്കും. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായസ്ഥാപനം പൂട്ടിപ്പോകേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യവസായമേഖല പൊതുവേ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് കിറ്റെക്‌സ് അധികൃതരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഓള്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വികെസി ഗ്രൂപ്പ് ഉടമയുമായ വി കെ സി മമ്മദ്‌കോയ പറഞ്ഞു.

കിറ്റെക്‌സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജ് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ ഇവിടെനിന്നുള്ള സ്ഥാപനം വിദേശത്തേക്ക് പറിച്ചുനടപ്പെടുന്നത് നിക്ഷേപകരുടെ മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപകസൗഹാര്‍ദമാണെന്ന് സര്‍ക്കാരും വാണിജ്യവ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്‌സിനുണ്ടായ അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ഇ എസ് ജോസ് പറഞ്ഞു. പീഡനം ഏറിയാല്‍ സംരംഭകര്‍ സ്വസ്ഥതയുള്ള സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tagged with: |


നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ